ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിൻ്റെ രക്ഷകനാകാൻ  സ്റ്റോക്സ് തിരിച്ചെത്തുമോ?

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിൻ്റെ രക്ഷകനാകാൻ സ്റ്റോക്സ് തിരിച്ചെത്തുമോ?

2022 ജൂലൈയിലാണ് സ്‌റ്റോക്‌സ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Updated on
1 min read

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനാകാന്‍ തിരിച്ചുവരവിനൊരുങ്ങി ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരമിച്ചതിന് ശേഷം സ്‌റ്റോക്‌സ് മടങ്ങിയെത്തുന്നത്. 2022 ജൂലൈയിലാണ് സ്‌റ്റോക്‌സ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സിഎസ്‌കെയുമായുള്ള കരാറില്‍ നിന്ന് സ്റ്റോക്‌സ് ഉടന്‍ പിന്മാറുമെന്നാണ് അഭ്യൂഹം

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ആവശ്യപ്പെട്ടാല്‍ ലോകകപ്പ് കളിക്കാന്‍ സ്റ്റോക്‌സ് തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏകദിനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് സ്‌റ്റോക്‌സ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഭാഗമായി ഐപിഎല്ലില്‍ കളിക്കാനെത്തിയത്. എന്നാല്‍ സിഎസ്‌കെയുമായുള്ള കരാറില്‍ നിന്ന് സ്റ്റോക്‌സ് ഉടന്‍ പിന്മാറുമെന്നാണ് അഭ്യൂഹം. ജനുവരിയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുന്നതിനിടെയാണ് ഇത്. അടുത്ത സീസണിലെ ഐപിഎല്ലില്‍ നിന്ന് പിന്മാറേണ്ടി വന്നാലും ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പിന്തുണയ്ക്കാനാണ് ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനം എന്നാണ് വിവരം.

''ഏകദിന ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നിര്‍ദേശിച്ചാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ലോകകപ്പ് കളിക്കും' റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത ഐപിഎല്‍ നടക്കുന്ന സമയത്ത് സ്‌റ്റോക്‌സ് കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നുംസുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് കുറച്ചു നാള്‍ വിശ്രമം ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. ഏകദിനത്തിലേക്ക് തിരിച്ചുവന്നാല്‍ ലോകകപ്പില്‍ അദ്ദേഹം മധ്യനിരയില്‍ ബാറ്റ് പിടിക്കാനാണ് സാധ്യത. സ്റ്റോക്‌സിന്റെ ബൗളിങില്‍ സംശയം നിലനില്‍ക്കേ കഴിഞ്ഞ ആഷസ് പരമ്പര കണക്കിലെടുത്ത് അദ്ദേഹത്തെ ബാറ്റിങ്ങില്‍ തന്നെ കേന്ദ്രീകരിക്കും.

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിൻ്റെ രക്ഷകനാകാൻ  സ്റ്റോക്സ് തിരിച്ചെത്തുമോ?
വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സെമി പോര് ഇന്നുമുതല്‍, ആദ്യ അങ്കം സ്‌പെയിനും സ്വീഡനും തമ്മില്‍

2022 ജൂലൈയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിലായിരുന്നു സ്റ്റോക്‌സ് അവസാനമായി ഏകദിനം കളിച്ചത്. 2019 ല്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ സ്‌റ്റോക്‌സിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

logo
The Fourth
www.thefourthnews.in