വനിത ടി20 ലോകകപ്പ്: മലയാളിക്കരുത്തില്‍ ഇന്ത്യ; ആശ ശോഭനയും സജന സജീവനും ടീമില്‍

വനിത ടി20 ലോകകപ്പ്: മലയാളിക്കരുത്തില്‍ ഇന്ത്യ; ആശ ശോഭനയും സജന സജീവനും ടീമില്‍

ഒക്ടോബർ മൂന്നിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്
Updated on
1 min read

2024 വനിത ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍. സജന സജീവനും ആശ ശോഭനയുമാണ് 15 അംഗടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ മൂന്നിന് യുഎഇലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കർ, അരുന്ദതി റെഡ്ഡി, രേണുക സിങ്, ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രെയങ്ക പാട്ടീല്‍, സജന സജീവൻ.

നേരത്തെ ബംഗ്ലാദേശില്‍ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് യുഎഇലേക്ക് മാറ്റുകയായിരുന്നു. ദുബായ്, ഷാർജ എന്നീ വേദികളിലായി 23 മത്സരങ്ങളാണ് നടക്കുന്നത്.

ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ എയിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്ട്ലൻഡ് എന്നീ ടീമുകളടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

ന്യൂസിലൻഡുമായി ഒക്ടോബർ നാലിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താൻ (ഒക്ടോബർ ആറ്), ശ്രീലങ്ക (ഒക്ടോബർ ഒൻപത്), ഓസ്ട്രേലിയ (ഒക്ടോബർ 13) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. ഒക്ടോബർ 17, 18 തീയതികളിലാണ് സെമി ഫൈനല്‍, കലാശപ്പോര് ഒക്ടോബർ 20നും.

logo
The Fourth
www.thefourthnews.in