'നഷ്ടപ്പെട്ട സമയത്തെ ഓർത്ത് ദുഃഖിക്കുന്നില്ല'; ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

'നഷ്ടപ്പെട്ട സമയത്തെ ഓർത്ത് ദുഃഖിക്കുന്നില്ല'; ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഐപിഎല്ലിൽ ഉണ്ടായിരുന്ന നല്ല മാനസികാവസ്ഥ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഉപയോഗിക്കുമെന്നാണ് രഹാനെ പറഞ്ഞിരിക്കുന്നത്
Updated on
1 min read

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമില്‍ ഇടംപിടിച്ചതിനോട് വൈകാരിക പ്രതികരണവുമായി അജിങ്ക്യ രഹാനെ. നീണ്ട 18 മാസങ്ങൾക്ക് ശേഷമാണ് അജിങ്ക്യ രഹാനെ ടീമില്‍ മടങ്ങിയെത്തുന്നത്. എന്നാല്‍ നഷ്ടപ്പെട്ട സമയത്തെ ഓർത്ത് പശ്ചാത്താപമില്ലെന്നായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ പ്രതികരണം. 'നഷ്ടപ്പെട്ട സമയത്തെ ഓർത്ത് പശ്ചാത്താപമില്ലെന്നും ഐപിഎല്ലിൽ ഉണ്ടായിരുന്ന നല്ല മാനസികാവസ്ഥ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഉപയോഗിക്കും' രഹാനെ വ്യക്തമാക്കുന്നു.

'നഷ്ടപ്പെട്ട സമയത്തെ ഓർത്ത് ദുഃഖിക്കുന്നില്ല'; ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ
അവസാന ടെസ്റ്റ് 'ഹോം ഗ്രൗണ്ടിൽ' ; വിരമിക്കൽ സൂചന നൽകി വാർണർ

"18-19 മാസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരുന്നത്. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചത് നല്ലതാണോ മോശമാണോ എന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നില്ല. ഐപിഎല്ലിന് മുൻപും നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നു. ചെന്നൈയ്ക്കായി നല്ല രീതിയിൽ കളിക്കാനും കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ തിരിച്ചു വരവ് അല്‍പം വൈകാരികമാണ്", രഹാനെ പറഞ്ഞു.

മുംബൈക്കെതിരായ മത്സരത്തിൽ 27 പന്തിൽ നിന്നായി 61 റൺസ് നേടിയ രഹാനെയുടെ വെടിക്കെട്ട് പ്രകടനം ഏറെ പ്രശംസ നേടി.

ഐപിഎല്ലിലെ രഹാനെയുടെ പ്രകടനം ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈക്കെതിരായ മത്സരത്തിൽ 27 പന്തിൽ നിന്നായി 61 റൺസ് നേടിയ രഹാനെയുടെ വെടിക്കെട്ട് പ്രകടനം ഏറെ പ്രശംസ നേടി. "ടി 20 ആയാലും, ടെസ്റ്റ് പരമ്പര ആയാലും ഫോർമാറ്റിനെ കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാം കൂടുതൽ ലളിതമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതായിരിക്കും എനിക്ക് നല്ലത്", രഹാനെ വ്യക്തമാക്കി.

'നഷ്ടപ്പെട്ട സമയത്തെ ഓർത്ത് ദുഃഖിക്കുന്നില്ല'; ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രദ്ധിക്കേണ്ട പോരാട്ടം ഇവരുടേത്

2020-2021 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിക്കുന്നതിൽ രഹാനെ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ടീമിനെ ശ്രദ്ധേയമായ തിരിച്ചുവരവിലേക്ക് നയിച്ച രഹാനെയുടെ ക്യാപ്റ്റൻസി ഏറെ അഭിനന്ദനം നേടിയിരുന്നു. അതേസമയം ടീമിൽ നിന്ന് വിട്ടു നിന്ന സമയത്ത് ലഭിച്ച പിന്തുണയ്ക്ക് രഹാനെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചു. 82 ടെസ്റ്റില്‍ 12 സെഞ്ചുറികളോടെ 38.52 ശരാശരിയില്‍ 4931 റണ്‍സ് നേടിയിട്ടുണ്ട് രഹാനെ.

logo
The Fourth
www.thefourthnews.in