WPL Auction | 30 സ്ഥാനങ്ങളും 165 താരങ്ങളും; ഡബ്ല്യുപിഎല്‍ ലേലത്തില്‍ തിളങ്ങാന്‍ ഇവർ

WPL Auction | 30 സ്ഥാനങ്ങളും 165 താരങ്ങളും; ഡബ്ല്യുപിഎല്‍ ലേലത്തില്‍ തിളങ്ങാന്‍ ഇവർ

പ്രഥമ ഡബ്ല്യുപിഎല്ലില്‍ അവസരം ലഭിക്കാതെ പോയ ശ്രീലങ്കന്‍ ഓള്‍ റൗണ്ടർ ചമാരി അത്തപ്പത്തുവാണ് വിദേശതാരങ്ങളില്‍ മുന്‍പന്തിയിലുള്ളത്
Updated on
1 min read

വനിത പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിന്റെ താര ലേലത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 165 താരങ്ങളാണ് ഇത്തവണ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതില്‍ 104 പേരും ഇന്ത്യന്‍ താരങ്ങളാണ്, 61 പേർ വിദേശതാരങ്ങളും. അഞ്ച് ടീമുകളിലായി അവശേഷിക്കുന്നത് 30 സ്ഥാനങ്ങളും.

ഇവർ നോട്ടപ്പുള്ളികള്‍

പ്രഥമ ഡബ്ല്യുപിഎല്ലില്‍ അവസരം ലഭിക്കാതെ പോയ ശ്രീലങ്കന്‍ ഓള്‍ റൗണ്ടർ ചമാരി അത്തപ്പത്തുവാണ് വിദേശതാരങ്ങളില്‍ മുന്‍പന്തിയിലുള്ളത്. വനിത ബിഗ് ബാഷ് ലീഗില്‍ 127 സ്ട്രൈക്ക് റേറ്റില്‍ 552 റണ്‍സും ഒന്‍പത് വിക്കറ്റും താരം നേടിയിരുന്നു.

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടർ അന്നബെല്‍ സതർലന്‍ഡാണ് ടീമുകള്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ള മറ്റൊരു താരം. പ്രഥമ ഡബ്ല്യുപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും ബിഗ് ബാഷില്‍ 288 റണ്‍സും 23 വിക്കറ്റും നേടിയാണ് അന്നബെല്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്നത്.

അനായാസം സ്കോറിങ്ങിന് വേഗം കൂട്ടാനാകുന്ന ഇംഗ്ലണ്ടിന്റെ ഡാനി വ്യാട്ടാണ് മൂല്യമേറിയ താരമാകാന്‍ സാധ്യതയുള്ളത്. ഇന്ത്യയില്‍ മികച്ച റെക്കോഡാണ് വ്യാട്ടിനുള്ളത്. 16 കളികളില്‍ നിന്ന് 459 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 143.

ഡീന്‍ന്ദ്ര ഡോട്ടിന്‍, താര നോറിസ്, കിം ഗർത്ത്, കേറ്റ് ക്രോസ് തുടങ്ങിയ വിദേശതാരങ്ങളും പട്ടികയിലുണ്ട്

WPL Auction | 30 സ്ഥാനങ്ങളും 165 താരങ്ങളും; ഡബ്ല്യുപിഎല്‍ ലേലത്തില്‍ തിളങ്ങാന്‍ ഇവർ
ട്വന്റി20 ലോകകപ്പ്: നായകന്‍ വീണ്ടും വരാർ? അതോ ശിഷ്യന്മാരോ

ലേലത്തിലെ ഇന്ത്യന്‍ യുവത്വം

സ്ഥിരതയും പവർഹിറ്റിങ് കരുത്തുമുള്ള 22-കാരിയായ വൃന്ദ ദിനേഷാണ് അണ്‍ക്യാപ്‍ഡ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലെ പ്രധാനി. എസിസി എമേർജിങ് ടീംസ് കപ്പിന്റെ ഫൈനലില്‍ 29 പന്തില്‍ 36 റണ്‍സ് നേടി താരം ശ്രദ്ധ നേടിയിരുന്നു.

വിക്കറ്റിന് പിന്നിലെ മികവും ട്വന്റി20ക്ക് അനുയോജ്യമായ ബാറ്റിങ് ശൈലിയും കൊണ്ട് തിളങ്ങുന്ന താരമായ ഉമ ഛേത്രിയാണ് മറ്റൊരു താരം. അസമില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ച ആദ്യ താരം കൂടിയാണ് ഉമ.

ചണ്ഡീഗഢിനായി ഏകദിനത്തില്‍ അരുണാചല്‍ പ്രദേശിനെതിരെ പത്ത് വിക്കറ്റും പിഴുത കാഷ്‌വീ ഗൗതത്തേയും മുന്‍നിര ടീമുകള്‍ ലക്ഷ്യമിട്ടേക്കും. സീനിയർ വനിത ട്വന്റി20 ട്രോഫിയില്‍ ഏഴ് കളികളില്‍ നിന്ന് 12 വിക്കറ്റുകളാണ് പേസർ നേടിയത്.

WPL Auction | 30 സ്ഥാനങ്ങളും 165 താരങ്ങളും; ഡബ്ല്യുപിഎല്‍ ലേലത്തില്‍ തിളങ്ങാന്‍ ഇവർ
പന്ത് 'കൈകാര്യം' ചെയ്ത മുഷ്ഫിഖറിനെ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' കുറ്റത്തിന് പുറത്താക്കിയത് എന്തുകൊണ്ട്?

ടീമുകളും അവശേഷിക്കുന്ന തുകയും

ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കാന്‍ സാധിക്കുക ഗുജറാത്ത് ജയന്റ്സിനാണ്, 5.95 കോടി രൂപ. 10 താരങ്ങളെയാണ് ഗുജറാത്തിന് ടീമില്‍ എത്തിക്കേണ്ടത്.

മുംബൈ ഇന്ത്യന്‍സിനും യുപി വാരിയേഴ്സിനും യഥാക്രമം 2.1 കോടിയും നാല് കോടിയുമാണ് ബാക്കിയുള്ളത്. ഇരുടീമുകള്‍ക്കും ആവശ്യം അഞ്ച് താരങ്ങളേയും.

ഡല്‍ഹി ക്യാപിറ്റല്‍സിന് 2.25 കോടി രൂപയാണ് ബാക്കിയുള്ളത്, മൂന്ന് താരങ്ങളെ കൂടാരത്തിലെത്തിക്കുയും വേണം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടത് ഏഴ് താരങ്ങളും അവശേഷിക്കുന്നത് 3.35 കോടി രൂപയുമാണ്.

logo
The Fourth
www.thefourthnews.in