നിരോധിത ലഹരി ഉപയോഗം;  
ഇന്ത്യൻ ജിംനാസ്റ്റിക് താരം ദീപ കർമാകറിന് 21 മാസം വിലക്ക്

നിരോധിത ലഹരി ഉപയോഗം; ഇന്ത്യൻ ജിംനാസ്റ്റിക് താരം ദീപ കർമാകറിന് 21 മാസം വിലക്ക്

2023 ജൂലൈ 10 വരെ 21 മാസത്തേക്കാണ് വിലക്ക്
Updated on
1 min read

നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ജിംനാസ്റ്റിക് താരം ദീപ കർമാകറിന് 21 മാസം വിലക്ക്. ലഹരി പരിശോധനയില്‍ പോസിറ്റീവ് ഫലം കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. 2023 ജൂലൈ 10 വരെ 21 മാസത്തേക്കാണ് വിലക്ക്. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള മത്സരഫലങ്ങള്‍ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിമ്പിക്‌സിൽ നാലാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് താരമാണ് ദീപ കർമാക്കർ. എന്നാല്‍ പരുക്കുകള്‍ കാരണം കുറച്ചു നാളുകളായി താരത്തിന് കരിയറില്‍ വളർച്ചയുണ്ടായിരുന്നില്ല.

ശരീരഭാരം നിയന്ത്രിക്കുന്നതിനായുള്ള സ്പോർട്സ് സപ്ലിമെന്റുകളിൽ കണ്ട് വരുന്ന ഹൈഗനമീൻ എന്ന പദാർത്ഥത്തിന്റെ സാന്നിദ്ധ്യമാണ് താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഈ മരുന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിത പട്ടികയില്‍ ഉൾപ്പെടുത്തിയതാണ്. 2021 ഒക്‌ടോബറിലാണ് ദീപയുടെ സാംപിൾ പരിശോധനയ്ക്കായി എടുത്തത്.

2014ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ കർമാക്കർ, ഗെയിംസിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റായി. കൂടാതെ ഏഷ്യന്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2015ലെ ലോക അര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഇരു നേട്ടങ്ങളും ഈയിനത്തില്‍ രാജ്യത്തിന്റെ ആദ്യ നേട്ടങ്ങളായിരുന്നു.

logo
The Fourth
www.thefourthnews.in