ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ

ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ

പ്രധാന പരിശീലകരുടെ സമ്മതമില്ലാതെ അഡ്ഹോക്ക് കമ്മിറ്റിയെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് മറ്റ് ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും പരിശീലകരും കൂടി കോടതിയെ സമീപിക്കുമെന്നാണ് സൂചന
Updated on
1 min read

ബജ്‌രംഗ് പൂനിയയ്ക്കും, വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിലേക്ക് ട്രയല്‍സ് ഒഴിവാക്കി നേരിട്ട് യോഗ്യത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് പാനൽ. ബജ്‌രംഗിനെയും വിനേഷിന്റെയും പേരുകൾ പാനലിന്റെ സർക്കുലറിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ഇവരെ രണ്ടു പേരെയും ട്രയൽസിൽ നിന്ന് ഒഴിവാക്കിയതായി പാനൽ അംഗം അശോക് ഗാർഗ് വ്യക്തമാക്കി.

ബജ്‌രംഗ് പൂനിയയും വിനേഷും 65, 53 കിലോഗ്രാം വിഭാഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. എന്നാൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധം കാരണം അവർക്ക് ഈ വർഷം ഒരു അന്താരാഷ്ട്ര ടൂർണമെന്റിലും മത്സരിക്കാൻ സാധിച്ചിട്ടില്ല. ഈ വിഭാഗത്തില്‍ സുജീത് കാലക്കല്‍, ആന്‍ിം ഫംഗല്‍ എന്നിവര്‍ ഈ വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവരെ തഴഞ്ഞ് ട്രയല്‍സില്‍ പോലും പങ്കെടുപ്പിക്കാതെ ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നല്‍കുന്നതിനെയാണ് മറ്റു താരങ്ങള്‍ ചോദ്യം ചെയ്യുന്നത്.

ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ
കേസിലും പ്രതിഷേധത്തിലും കുലുക്കമില്ല; തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ

കഴിഞ്ഞ വർഷം അണ്ടര്‍ 20 ലോക ജേതാവായ ആന്റിം ഈ വർഷം നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. നിലവിൽ യു23, യു20 ഏഷ്യൻ ചാമ്പ്യനായ സുജീത്, അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.

ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ
ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളെ രംഗത്തിറക്കാൻ ബിസിസിഐ

ബ്രിജ് ഭൂഷണിനെതിരായി പ്രതിഷേധിച്ച മറ്റുള്ള ഗുസ്തി താരങ്ങളായ സാക്ഷി മാലിക് അവരുടെ ഭർത്താവ് സത്യവർത്ത് കഡിയൻ, ജിതേന്ദർ കിൻഹ, ബജ്‌രംഗിന്റെ ഭാര്യ സംഗീത ഫോഗട്ട് എന്നിവരെ പാനൽ പരിഗണിച്ചിട്ടില്ല. ദേശീയ ചീഫ് കോച്ചുകളുടെ സമ്മതമില്ലാതെ അഡ്ഹോക്ക് കമ്മിറ്റിയെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് മറ്റ് ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും പരിശീലകരും കൂടി കോടതിയിൽ പോകുമെന്നാണ് സൂചന.

ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്റ്റംബർ 23 നാണ് ഏഷ്യൻ ഗെയിംസിന്റെ തുടക്കം. ഗെയിംസിനു വേണ്ടിയുള്ള ഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസിന്റെ നാല് ദിവസം മുമ്പാണ് ഒളിമ്പിക് അസോസിയേഷന്റെ അഡ്ഹോക്ക് കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in