ലോകകപ്പ് വിജയാഘോഷം അതിരുകടന്നു; അർജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ

ലോകകപ്പ് വിജയാഘോഷം അതിരുകടന്നു; അർജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ

അർജന്റീനയെ കൂടാതെ ക്രൊയേഷ്യ, സെർബിയ, മെക്സിക്കോ, ഇക്വഡോർ എന്നിവർക്കെതിരെയും ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ ടീമും കളിക്കാരും അപമര്യാദയായി പെരുമാറിയതിനും ഫെയര്‍ പ്ലേ ലംഘനത്തിനും
അർജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ. അർജന്റീന- ഫ്രാൻസ് ഫൈനലിന് ശേഷമുള്ള കളിക്കാരുടെയും ടീമിന്റെയും പെരുമാറ്റ ദൂഷ്യങ്ങൾക്കാണ് ഫിഫയുടെ നടപടി. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചതായി ഔദ്യോഗിക അറിയിപ്പിലൂടെ ഫിഫ വ്യക്തമാക്കി. 2018ലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനിയൻ ടീം കിരീടം നേടിയത്.

ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍ഡൻ ഗ്ലൗവ് പുരസ്കാരം ഏറ്റവുവാങ്ങിയശേഷമുള്ള ആക്ഷനും അര്‍ജന്റീനയില്‍ എത്തിയശേഷമുള്ള ആഘോഷത്തില്‍ ഫ്രാന്‍സ് താരം എംബാപ്പെെയ കളിയാക്കിയുള്ള പെരുമാറ്റവും ഏറെ വിവാദമായിരുന്നു. വിജയത്തിന് ശേഷം രാജ്യത്തെത്തിയ ടീമംഗങ്ങള്‍ തുറന്ന ബസില്‍ ആരാധകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നഗരം ചുറ്റുന്നനിടെ മാര്‍ട്ടിനെസ് എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയില്‍ പിടിച്ചതും വലിയ ചർച്ചയായിരുന്നു.

മോശം പെരുമാറ്റത്തിലൂടെ അർജന്റീനിയൻ താരങ്ങൾ കളിയിലെ നിയമങ്ങൾ ലംഘിച്ചതായി ഫിഫ അറിയിച്ചു. മാധ്യമ, മാർക്കറ്റിങ് ചട്ടങ്ങൾ ലംഘിച്ചതിനും അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ നടപടിയുണ്ടാകും. ഫൈനല്‍‌ മല്‍സരത്തിനുശേഷം മെസിയുടെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ മാധ്യമ ങ്ങള്‍ക്ക് അഭിമുഖം കൊടുക്കേണ്ട സ്ഥലത്ത് കൂടി ഓടിപ്പോകുകയും അവിടെയുണ്ടായിരുന്ന മാര്‍ക്കറ്റിങ് വസ്തുക്കള്‍ നശിപ്പിച്ചെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

ലോകകപ്പ് വിജയാഘോഷം അതിരുകടന്നു; അർജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ
ആഘോഷങ്ങള്‍ അതിരുവിടുന്നോ? കളിക്കളത്തിന് പുറത്തും എംബാപ്പെയെ വിടാതെ പിന്തുടര്‍ന്ന് മാര്‍ട്ടിനസ്

അർജന്റീനയെ കൂടാതെ ക്രൊയേഷ്യ, സെർബിയ, മെക്സിക്കോ, ഇക്വഡോർ എന്നിവർക്കെതിരെയും ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെമിയിൽ അർജന്റീന വീഴ്ത്തിയ ക്രൊയേഷ്യക്കെതിരെയും ചട്ടലംഘനങ്ങളുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിനോട് തോറ്റ ഗ്രൂപ് ജി മത്സരത്തിനിടെ ഗാലറിയിലിരുന്ന സെർബിയൻ ആരാധകർ മുഴക്കിയ മുദ്രാവാക്യങ്ങൾക്ക് 44,000 പൗണ്ടാണ് സെർബിയയ്ക്ക് പിഴ. സമാനമായ സംഭവങ്ങളുടെ പേരിൽ മെക്സിക്കോയ്ക്ക് ഇരട്ടി തുക പിഴയും അടുത്ത മത്സരം അടച്ചിട്ട ഗാലറിയ്ക്ക് മുന്നിൽ നടത്താനുമാണ് നിർദേശം. ഇക്വഡോറിന് 17,650 പൗണ്ട് പിഴയും പകുതി അടച്ചിട്ട ഗാലറിയുമാണ് ശിക്ഷ.

logo
The Fourth
www.thefourthnews.in