വനിതാ ഫുട്ബോള്‍ ലോകകപ്പ്:  ആതിഥേയരെ  മറികടന്ന്  മൂന്നാം സ്ഥാനക്കാരായി സ്വീഡൻ

വനിതാ ഫുട്ബോള്‍ ലോകകപ്പ്: ആതിഥേയരെ മറികടന്ന് മൂന്നാം സ്ഥാനക്കാരായി സ്വീഡൻ

ലോകകപ്പില്‍ ഇത് നാലാം തവണയാണ് സ്വീഡന്‍ മൂന്നാം സ്ഥാനക്കാരാകുന്നത്.
Updated on
1 min read

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് തോല്‍വി. ഓസീസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വീഡന്‍ മൂന്നാം സ്ഥാനം നേടി. ലോകകപ്പില്‍ ഇത് നാലാം തവണയാണ് സ്വീഡന്‍ മൂന്നാം സ്ഥാനക്കാരാകുന്നത്. കഴിഞ്ഞ രണ്ട് തവണയും അവരായിരുന്നു മൂന്നാമത്. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ആദ്യ നാലില്‍ ഇടംപിടിക്കുന്നത്.

വനിതാ ഫുട്ബോള്‍ ലോകകപ്പ്:  ആതിഥേയരെ  മറികടന്ന്  മൂന്നാം സ്ഥാനക്കാരായി സ്വീഡൻ
ഇനി സൗദിയുടെ സുല്‍ത്താന്‍; നെയ്മറിന് അറബ് മണ്ണില്‍ രാജകീയ വരവേല്‍പ്

തുടക്കം മുതല്‍ സ്വീഡനായിരുന്നു കളിയില്‍ മുന്‍തൂക്കം. 30ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു സ്വീഡന്റെ ആദ്യ ഗോള്‍. സ്റ്റിന ബ്ലാക് സ്‌റ്റെനിയന്‍സിനെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് പിന്നാലെ വാര്‍ പരിശോധനയിലാണ് സ്വീഡന് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത റോള്‍ഫോ അനായാസം ലക്ഷ്യം കണ്ട് സ്വീഡനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഓസീസ് ക്യാപ്റ്റന്‍ സാം കെറിന്റെ അതിവേഗത്തിലുള്ള ഷോട്ടിന് സ്വീഡന്‍ ഗോളി മുസോവിച്ച് തടയിട്ടു.

ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ കൊസൊവാരെ അസ്ലാനി പന്ത് ഓസ്‌ട്രേലിയയുടെ വലയ്ക്കുള്ളിലേക്കെത്തിച്ച് സ്വീഡന്റെ ജയമുറപ്പിച്ചു

ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിലെ വിടവുകള്‍ കണ്ടെത്തിയായിരുന്നു രണ്ടാം പകുതിയിലെ സ്വീഡന്റെ മുന്നേറ്റം. 62ാം മിനിറ്റില്‍ സ്വീഡന്‍ വീണ്ടും എതിരാളികളുടെ വല കുലുക്കുകയും ചെയ്തു. ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ കൊസൊവാരെ അസ്ലാനി പന്ത് ഓസ്‌ട്രേലിയയുടെ വലയ്ക്കുള്ളിലേക്കെത്തിച്ച് സ്വീഡന്റെ ജയമുറപ്പിച്ചു. പിന്നീട് ഓസ്‌ട്രേലിയയ്ക്ക് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും സ്വീഡിഷ് ഗോളി അതും തട്ടിയിട്ട് ഓസീസിന്റെ മടങ്ങി വരവ് തടഞ്ഞു. സാം കെറിന്റെ നേതൃത്വത്തില്‍ ഓസീസ് ആക്രമണം പുറത്തെടുത്തെങ്കിലും സ്വീഡിഷ് പ്രതിരോധത്തെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ കളി 2-0 ല്‍ അവസാനിച്ചു.

logo
The Fourth
www.thefourthnews.in