വഴിവക്കില്‍ നിന്നു വാങ്ങിയ ജഴ്‌സി

1986-ലെ മെക്‌സിക്കോ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തുമ്പോള്‍ അര്‍ജന്റീന താരങ്ങള്‍ അണിഞ്ഞ ജഴ്‌സിയുടെ കഥ

1986-ലെ മെക്‌സിക്കോ ലോകകപ്പ് ആരു മറന്നാലും അര്‍ജന്റീന ആരാധകര്‍ ഇപ്പോഴും അത് രോമാഞ്ചത്തോടെ ഓര്‍ക്കും. കാരണം അവര്‍ അവസാനമായി ലോകകിരീടത്തില്‍ മുത്തമിട്ടത് ആ വര്‍ഷമായിരുന്നു. ഡീഗോ മറഡോണ എന്ന കുറിയ മനുഷ്യന്‍ ലോക ഫുട്‌ബോളിനെ തന്റെ കാല്‍ക്കീഴിലാക്കിയ വര്‍ഷം. അന്നത്തെ ചാമ്പ്യന്‍ഷിപ്പില്‍ എന്നല്ല ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ശ്രദ്ധനേടിയ മത്സരം നടന്നത് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിട്ടപ്പോഴാണ്. മത്സരത്തില്‍ മറഡോണയുടെ ഇരട്ടഗോളുകളില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് അര്‍ജന്റീന കുതിപ്പ് നടത്തിയത്. ആ മത്സരത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ഇന്നുമെന്നും ചര്‍ച്ചാ വിഷയമായി തുടരുമെന്നതും തീര്‍ച്ചയാണ്. എന്നാല്‍ ആ മത്സരത്തെക്കുറിച്ച് അത്രയാര്‍ക്കും അറിയാത്ത ഒരു പിന്നാമ്പുറ കഥ കൂടിയുണ്ട്. ഇംഗ്ലണ്ടിനെ വീഴ്ത്തുമ്പോള്‍ അര്‍ജന്റീന താരങ്ങള്‍ അണിഞ്ഞ ജഴ്‌സിയുടെ കഥ...

Related Stories

No stories found.
logo
The Fourth
www.thefourthnews.in