അഡ്രിയാന്‍ ലൂണ സൂപ്പര്‍ കപ്പിനില്ല; ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി

അഡ്രിയാന്‍ ലൂണ സൂപ്പര്‍ കപ്പിനില്ല; ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി

കുടുംബത്തോടൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ലൂണ പറഞ്ഞത് അംഗീകരിക്കുകയാണെന്നും താരത്തിന് അവധി നീട്ടിനല്‍കിയെന്നും ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Updated on
1 min read

സൂപ്പര്‍ കപ്പിന് തയാറെടുക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ പിന്മാറ്റം. കുടുംബപരമായ കാരണങ്ങളാല്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്ത ലൂണ സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഉണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

സൂപ്പര്‍ കപ്പിന്റെ പ്രാധാന്യം തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ കുടുംബത്തോടൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ലൂണ പറഞ്ഞത് അംഗീകരിക്കുകയാണെന്നും താരത്തിന് അവധി നീട്ടിനല്‍കിയെന്നും ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ലൂണ. ബ്ലാസ്‌റ്റേഴ്‌സ് മുന്‍ നിരയില്‍ ലൂണയുടെ അഭാവം സൂപ്പര്‍ കപ്പില്‍ ടീമിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഐ.എസ്.എല്ലിന്റെ ഈ സീസണില്‍ 20 മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടിയ ലൂണ ആറെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in