സൗദി പ്രോ ലീഗ്: തോല്‍വിയോടെ തുടങ്ങി അല്‍ നസർ, അല്‍ ഇത്തിഫാഖിനോട് തോറ്റു

സൗദി പ്രോ ലീഗ്: തോല്‍വിയോടെ തുടങ്ങി അല്‍ നസർ, അല്‍ ഇത്തിഫാഖിനോട് തോറ്റു

അല്‍ നസറിനെ അട്ടിമറിച്ച ഇത്തിഫാഖിനൊപ്പം മാനേജര്‍ സ്റ്റീവന്‍ ജെറാഡ് ആദ്യ ജയം ആഘോഷിച്ചു.
Updated on
1 min read

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ അല്‍ നസറിന് സൗദി പ്രോ ലീഗില്‍ തോല്‍വിയോടെ തുടക്കം. അല്‍ ഇത്തിഫാഖിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറിന്റെ തോല്‍വി. ചരിത്രത്തിലാദ്യമായി അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് നേടിയതിനു പിന്നാലെയാണ് അല്‍ നസറിന്റെ പരാജയം. റോബിന്‍ ക്വയ്‌സണ്‍, മൂസ ഡെംബലെ എന്നിവരാണ് ഇത്തിഫാഖിനായി ഗോള്‍ നേടിയത്.

സൗദി പ്രോ ലീഗ്: തോല്‍വിയോടെ തുടങ്ങി അല്‍ നസർ, അല്‍ ഇത്തിഫാഖിനോട് തോറ്റു
രക്ഷകനായി ക്രിസ്റ്റിയാനോ; പത്തുപേരായി ചുരുങ്ങിയ ടീമിനെ കിരീടത്തിലേക്ക് നയിച്ചു

അറബ് ചാമ്പ്യന്‍ഷിപ്പില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോ അല്‍ നസറിനായി ഇറങ്ങാതിരുന്നത്. താരത്തിന്റെ അസാന്നിധ്യത്തില്‍ സാദിയോ മാനെയാണ് അല്‍ നസര്‍ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഇത്തിഫാഖിനാണ് നല്ല തുടക്കം കിട്ടിയതെങ്കിലും നാലാം മിനിറ്റില്‍ തന്നെ മാനെ എതിരാളികളുടടെ വലകുലുക്കി അല്‍ നസറിനെ മുന്നിലെത്തിച്ചു. വൈകാതെ നിയന്ത്രണം അല്‍ നസര്‍ ഏറ്റെടുക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ഇത്തിഫാഖിന് തിരിച്ചടിക്കാന്‍ സാധിച്ചില്ല.

തൊട്ടുപിന്നാലെ 53ാം മിനിറ്റില്‍ മൂസ ഡെംബലെ ഇത്തിഫാഖിനെ മുന്നിലെത്തിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ ഗതി മാറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നാടകീയമായ ഗോളിലൂടെ റോബിന്‍ ക്വയ്‌സണ്‍ ഇത്തിഫാഖിനായി സമനില പിടിച്ചു. 47ാം മിനിറ്റിലായിരുന്നു സമനില ഗോള്‍. ഇത്തിഫാഖ് താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എടുത്ത കോര്‍ണര്‍ കിക്ക് അല്‍ നസര്‍ ഗോളി നവാസ് അല്‍ അക്കീതി പിടിച്ചെടുത്തു. എന്നാല്‍ ഇത്തിഫാഖ് താരവുമായി കൂട്ടിയിടിച്ച് പന്ത് കൈയില്‍ നിന്ന് നഷ്ടപ്പെട്ടു. അവസരം മുതലാക്കിയ ക്വയ്‌സണ്‍ പന്ത് കൃത്യമായി വലക്കുള്ളിലെത്തിച്ചു. അല്‍ നസര്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും വാറിലൂടെ ഗോള്‍ അനുവദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 53ാം മിനിറ്റില്‍ മൂസ ഡെംബലെ ഇത്തിഫാഖിനെ മുന്നിലെത്തിച്ചു.

89ാം മിനിറ്റില്‍ മാനെ വീണ്ടും തിരിച്ചടിച്ചെങ്കിലും വാറില്‍ ഓഫ്‌സൈഡ് വിധിച്ചു. 14 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ല്‍ നസറിന് അവസരം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. അതോടെ അല്‍ നസറിനെ അട്ടിമറിച്ച ഇത്തിഫാഖിനൊപ്പം മാനേജര്‍ സ്റ്റീവന്‍ ജെറാഡ് ആദ്യ ജയം ആഘോഷിച്ചു.

logo
The Fourth
www.thefourthnews.in