വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ തടസപ്പെടുത്തി പുടിന്‍ വിരുദ്ധന്‍

വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ തടസപ്പെടുത്തി പുടിന്‍ വിരുദ്ധന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറായി ചിത്രീകരിച്ചുകൊണ്ടുള്ള ടീ ഷര്‍ട്ടാണ് അയാള്‍ ധരിച്ചിരുന്നത്
Updated on
1 min read

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം തടസ്സപ്പെടുത്തി പുടിന്‍ വിരുദ്ധ പ്രതിഷേധകന്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിന്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. 'സ്റ്റോപ് പുട്‌ലര്‍' എന്നെഴുതിയ ടീഷര്‍ട്ടും മുഖംമൂടിയും ധരിച്ച യുവാവാണ് മത്സരം നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മൈതാനത്തേക്ക് ഓടിക്കയറിയത്.

വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ തടസപ്പെടുത്തി പുടിന്‍ വിരുദ്ധന്‍
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്പാനിഷ് മുത്തം

യുക്രെയിനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ പ്രസിഡൻ്റ് വ്‌ലാഡിമര്‍ പുടിന്റെ ഇടപെടലുകള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. മത്സരത്തിന്റെ 24ാം മിനിറ്റിലായിരുന്നു സംഭവം. പുടിനെ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറായി ചിത്രീകരിച്ചുകൊണ്ടുള്ള ടീ ഷര്‍ട്ടാണ് അയാള്‍ ധരിച്ചിരുന്നത്. അതിന്റെ മുന്‍വശത്ത് 'സ്റ്റോപ് പുട്‌ലര്‍' എന്ന മുദ്രാവാക്യം എഴുതിയിരുന്നു. പിന്നില്‍ യുക്രെയ്‌നിന്റെ പതാകയും 'ഫ്രീ യുക്രെയ്ന്‍' എന്ന വാചകവും ഉണ്ടായിരുന്നു. കൈ വിടര്‍ത്തി വച്ച് ഓടിയ അയാളെ സുരക്ഷാ സംഘം മൈതാനത്തിലൂടെ വലിച്ചിഴച്ചാണ് പുറത്തേക്ക് കൊണ്ടു പോയത്. അതിനാല്‍ മത്സരം അല്‍പനേരം തടസപ്പെടുകയും ചെയ്തു.

2014ല്‍ റഷ്യ, ക്രിമിയ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകള്‍ ആവിഷ്‌കരിച്ച പുട്‌ലര്‍ എന്ന പദത്തിന് പ്രചാരം ലഭിച്ചത്. ഹിറ്റ്‌ലറെ പോലെ തന്നെ റഷ്യന്‍ പ്രസിഡന്റ് പുടിനും സ്വേച്ഛാധിപതിയാണെന്നാണ് ഫാസിസ്റ്റ് വിരുദ്ധര്‍ അവകാശപ്പെടുന്നത്. യുക്രെയ്‌നിലുള്ള റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യന്‍ ആക്രമണം അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in