വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ആരി ബോര്‍ജസിന് ഹാട്രിക്, ബ്രസീലിന് തകര്‍പ്പന്‍ ജയം

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ആരി ബോര്‍ജസിന് ഹാട്രിക്, ബ്രസീലിന് തകര്‍പ്പന്‍ ജയം

യുവതാരം ആരി ബോര്‍ജസ് നേടിയ മിന്നുന്ന ഹാട്രിക്കാണ് ബ്രസീലിന് വന്‍ ജയം സമ്മാനിച്ചത്. ഇരുപത്തിമൂന്നുകാരിയായ ആരിയുടെ ആദ്യ ലോകകപ്പാണിത്. ബിയാട്രിസ് സനേരാറ്റോയുടെ വകയായിരുന്നു അവരുടെ നാലാം ഗോള്‍
Updated on
1 min read

ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ബ്രസീല്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഇന്നു നടന്ന ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അവര്‍ പാനമയെയാണ് തുരത്തിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു മഞ്ഞക്കിളികളുടെ വിജയം.

യുവതാരം ആരി ബോര്‍ജസ് നേടിയ മിന്നുന്ന ഹാട്രിക്കാണ് ബ്രസീലിന് വന്‍ ജയം സമ്മാനിച്ചത്. ഇരുപത്തിമൂന്നുകാരിയായ ആരിയുടെ ആദ്യ ലോകകപ്പാണിത്. ബിയാട്രിസ് സനേരാറ്റോയുടെ വകയായിരുന്നു അവരുടെ നാലാം ഗോള്‍.

മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് ബ്രസീല്‍ ഗോള്‍ വേട്ട തുടങ്ങിയത്. നിരന്തര ആക്രമണങ്ങള്‍ക്കൊടുവില്‍ ഡെബിഞ്ഞയുടെ തകകര്‍പ്പനൊരു ക്രോസ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് ആരി തന്റെ ആദ്യ ലോകകപ്പ് ഗോളിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചത്. 20 മിനിറ്റിനകം ആരി വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറി ഒരു റീ ബൗണ്ടില്‍ നിന്നായിരുന്നു സ്‌കോറിങ്.

39-ാം മിനിറ്റില്‍ സഹതാരം ബെയ്‌ലി വലയിലേക്ക് ഹെഡ് ചെയ്ത പന്ത് പാനമ ഗോള്‍കീപ്പര്‍ കുത്തിയകറ്റിയത് പിടിച്ചെടുത്ത ആരി ഒരു മികച്ച ടാപ്പ് ഇന്നിലൂടെ വല ചലിപ്പിക്കുകയായിരുന്നു. ഇടവേളയില്‍ 2-0 എന്ന നിലയില്‍ പിരിഞ്ഞ ബ്രസീല്‍ രണ്ടാം പകുതിയിലും ആക്രമണത്തില്‍ നിന്നു പിന്മാറിയില്ല.

രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനിറ്റിനകം അവര്‍ മൂന്നാം ഗോള്‍ നേടി. ഇക്കുറി ആരിയുടെ പാസില്‍ നിന്ന് ബിയാട്രിസായിരുന്നു സ്‌കോര്‍ ചെയ്തത്. പിന്നീട് മത്സരത്തില്‍ 70-ാം മിനിറ്റലാണ് ആരി ഹാട്രിക്കും ബ്രസീല്‍ പട്ടികയും പൂര്‍ത്തിയാക്കിയത്. ഗിയസിന്റെ പാസില്‍ നിന്നായിരുന്നു സ്‌കോറിങ്.

logo
The Fourth
www.thefourthnews.in