ആക്രമണം, ഇമോഷന്‍: ഗോവയെ ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങള്‍

ആക്രമണം, ഇമോഷന്‍: ഗോവയെ ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങള്‍

ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന രണ്ട് ടീമുകളും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ഇമോഷന്‍ കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്താകും ജയമെന്ന കോച്ചിന്റെ വിലയിരുത്തല്‍ ശരിയായി
Updated on
2 min read

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എഫ്‌സി ഗോവയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ജയം ആഘോഷിച്ചപ്പോള്‍ ആരാധകര്‍ക്കും സന്തോഷം, സമാധാനം. തുടര്‍ച്ചയായി രണ്ട് ഹോം മത്സരങ്ങളില്‍ തോറ്റശേഷമാണ് മഞ്ഞപ്പട കൊച്ചിയില്‍ വിജയമധുരം നുണഞ്ഞത്. കരുത്തരായ ഗോവയെ തോല്‍പ്പിച്ചത് ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും നല്‍കുന്ന ഊര്‍ജം ചെറുതല്ല. കഴിഞ്ഞ മത്സരങ്ങളില്‍ സംഭവിച്ച കുറ്റവും കുറവുമൊക്കെ നികത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് അടുത്ത മൂന്ന് മത്സരങ്ങളില്‍ തോറ്റു. മികച്ച ആക്രമണ ഫുട്‌ബോള്‍ കളിക്കുമ്പോഴും ജയിക്കാന്‍ ആകുന്നില്ല എന്നത് കളിക്കാരെയും ആരാധകരെയും ഒരു പോലെ നിരാശയിലാക്കിയിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും കോച്ച് ഇവാൻ വുക്കൊമനോവിച്ച് ആവര്‍ത്തിച്ച് പറഞ്ഞ കാര്യം ആക്രമണ ഫുട്‌ബോള്‍ ഉപേക്ഷിക്കില്ല എന്നായിരുന്നു. ഗോവയ്‌ക്കെതിരായ മത്സരത്തിന് മുന്നേ മാധ്യമങ്ങളെ കണ്ടപ്പോഴും കളിയെ ഏകോപിപ്പിച്ച് പ്രതിരോധ പിഴവ് തിരുത്തുന്നതില്‍ കൂടുതലായി ടീം പരിശീലിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളെ അക്ഷരംപ്രതി ശരിവയ്ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

പലപ്പോഴും യുവത്വത്തിന്റെ ചോരത്തിളപ്പ് ഗ്രൗണ്ടില്‍ കാട്ടാറുള്ള രാഹുല്‍, വളരെ അച്ചടക്കത്തോടെ തന്റെ സ്‌കില്ലും കളി മികവും കളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ടീമിന് സമ്മാനിച്ചത് മത്സരത്തിലെ ആദ്യ ഗോളായിരുന്നു.

ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന രണ്ട് ടീമുകളും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ഇമോഷന്‍ കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്താകും ജയമെന്ന കോച്ചിന്റെ വിലയിരുത്തലും ശരിയായി. ടീമിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമുള്ള, പരസ്പരം മനസ്സിലാക്കിയുള്ള കളിയാണുണ്ടായത്. എടുത്ത് പറയേണ്ടത് മലയാളി താരം രാഹുല്‍ കെ പിയുടെതാണ്. പലപ്പോഴും യുവത്വത്തിന്റെ ചോരത്തിളപ്പ് ഗ്രൗണ്ടില്‍ കാട്ടാറുള്ള രാഹുല്‍, വളരെ അച്ചടക്കത്തോടെ തന്റെ സ്‌കില്ലും കളി മികവും കളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ടീമിന് സമ്മാനിച്ചത് മത്സരത്തിലെ ആദ്യ ഗോളായിരുന്നു. കളിയിലുടനീളം ഈ പക്വത നിലനിര്‍ത്താനും രാഹുലിനായി.

ആക്രമണം, ഇമോഷന്‍: ഗോവയെ ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങള്‍
ഹോംഗ്രൗണ്ടില്‍ ഫോമായി ബ്ലാസ്‌റ്റേഴ്‌സ്; ഗോവയെ കീഴടക്കി

അതുപോലെ ആയിരുന്നു സഹലിന്റെ പ്രകടനവും. കഴിഞ്ഞ കളിയില്‍ നേടിയ ഇരട്ടഗോളുകള്‍ നല്‍കിയ ആത്മവിശ്വാസം ഇന്നത്തെ മത്സരത്തിലും പ്രതിഫലിച്ചു. ഇടത്തെ വിങ്ങില്‍ തകര്‍പ്പന്‍ കളിയാണ് സഹല്‍ പുറത്തെടുത്തത്. ലുണയുമായി ചേര്‍ന്ന് ഇടത് വിങ്ങില്‍ ഗോവയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സഹലിനായി.

പോസ്റ്റില്‍ തട്ടി മടങ്ങിയ ബോളിന് പിന്നാലെ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ഡയമെന്റകോസിനും ഇന്നത്തെ മത്സരം നല്‍കിയത് പുതിയ ഉണര്‍വാകും.

ലെസ്‌കോവിച്ചിനും പ്രഭ്‌സുഖന്‍ ഗില്ലിനും മുന്നില്‍ ഗോവന്‍ ആക്രമണം തകര്‍ന്നു

മധ്യനിരയില്‍ കളി മെനയുന്ന ഗോവയുടെ അഴിഞ്ഞാട്ടം ആണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. കളിയുടെ ആദ്യ നിമിഷങ്ങള്‍ അതിന്റെ സൂചനയാണ് നല്‍കിയതും. എന്നാല്‍ ലെസ്‌കോവിച്ചിനും പ്രഭ്‌സുഖന്‍ ഗില്ലിനും മുന്നില്‍ ഗോവന്‍ ആക്രമണം തകര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതലായി ആക്രമണ ചുമതല നല്‍കാതെയാണ് ഇവാന്‍ കല്യൂഷ്ണിയെ ഇന്ന് കോച്ച് വിന്യസിച്ചതും. ധാരാളമായി പ്രസ്സ് ചെയ്ത് കളിക്കാറുള്ള കല്യൂഷ്ണി ജീക്‌സണൊപ്പം മധ്യനിരയില്‍ ഗോവയുടെ പദ്ധതി തകര്‍ത്തു. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിക്കുക കൂടെ ചെയ്തപ്പോള്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും കല്യൂഷ്ണിക്ക് സാധിച്ചു.

തുടര്‍ ജയങ്ങളിലൂടെ പോയിന്റ് പട്ടികയില്‍ ഒന്‍പത് പോയിന്റോടെ അഞ്ചമതായി ബ്ലാസ്റ്റേഴ്‌സ്. അടുത്ത മത്സരം 19ന് ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദുമയി അവരുടെ മൈതാനത്താണ്. പരാജയമറിയാതെ കുതിക്കുന്ന ഹൈദരാബാദിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്നതാണ് ഗോവയ്‌ക്കെതിരായ ജയം.

logo
The Fourth
www.thefourthnews.in