ലുക്കാക്കുവില്ലാതെ ബെല്‍ജിയം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കാനഡ

ലുക്കാക്കുവില്ലാതെ ബെല്‍ജിയം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കാനഡ

ഇതിനു മുമ്പ് ഒരേയൊരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 1989-ലായിരുന്നു അത്.
Updated on
1 min read

ബെല്‍ജിയന്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന അവസരമാണ്. ഒരു മേജര്‍ കിരീടം നേടുകയെന്ന രാജ്യത്തിന്റെ ചിരകാല സ്വപ്‌നവും പേറി അവര്‍ 2022 ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്നു ബൂട്ടുകെട്ടും. രാത്രി 12:30ന് അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് അവരുടെ എതിരാളികള്‍.

സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഇല്ലാതെയാണ് ബെല്‍ജിയം ഇന്നിറങ്ങുക. കാലിന്റെ ഞരമ്പിനു പരുക്കേറ്റ ലുക്കാക്കു വിശ്രമത്തിലാണ്. ആദ്യ രണ്ടു മത്സരങ്ങളില്‍ താരം ഉണ്ടാകില്ല. അതേസമയം കെവിന്‍ ഡിബ്രുയ്ന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.

സന്നാഹ മത്സരത്തില്‍ ഈജിപ്റ്റിനോട് 1-2ന്റെ തോല്‍വി വഴങ്ങിയാണ് ബെല്‍ജിയം എത്തുന്നത്. ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങാമെന്നാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷയത്രയും. അതേസമയം മറുവശത്ത് 36 വര്‍ഷത്തിനു ശേഷമാണ് കാനഡ ലോകകപ്പ് കളിക്കാനെത്തുന്നത്. 1986-ലാണ് ഇതിനു മുമ്പ് അവര്‍ ലോകകപ്പ് കളിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

ഇതിനു മുമ്പ് ഒരേയൊരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 1989-ലായിരുന്നു അത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയം ബെല്‍ജിയത്തിനൊപ്പമായിരുന്നു.

logo
The Fourth
www.thefourthnews.in