ഐഎസ്എല്‍: ബെംഗളൂരു ഫൈനലില്‍; മുംബൈ സിറ്റിയെ ഷൂട്ടൗട്ടില്‍ തകര്‍ത്തു

ഐഎസ്എല്‍: ബെംഗളൂരു ഫൈനലില്‍; മുംബൈ സിറ്റിയെ ഷൂട്ടൗട്ടില്‍ തകര്‍ത്തു

ബെംഗളൂരുവിന്റെ ഒന്‍പതാം കിക്കില്‍ ജിങ്കന്‍ എതിരാളികളുടെ വല നിറച്ചതോടെ ബെംഗളൂരു എഫ് സി ജയമുറപ്പിച്ചു
Updated on
1 min read

സെമിയില്‍ മുംബൈ സിറ്റിയെ ഹോം ഗ്രൗണ്ടില്‍ കീഴടക്കി ബെംഗളൂരു എഫ് സി നാല് വര്‍ഷത്തിന് ശേഷം ഐഎസ്എല്‍ ഫൈനലില്‍. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 9-8 നാണ് ബെംഗളൂരുവിന്റെ ജയം. നിശ്ചിത സമയത്ത് മുംബൈ 2-1ന് മുന്‍പിലായിരുന്നു. ആദ്യപാദത്തില്‍ ഒരു ഗോളിന്റെ മുന്‍ തൂക്കത്തോടെയാണ് ബെംഗളൂരു ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. ഇരു പാദങ്ങളിലുമായി 2-2 സമനില ആയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

അവസാന 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് മുംബൈയുടെ ഫൈനല്‍ പ്രവേശം. മുംബൈയുടെ ഒന്‍പതാം കിക്കെടുത്ത മെഹ്താബ് സിങ്ങിന് പിഴച്ചതോടെ ഏവരും ഉറ്റു നോക്കിയത് സന്ദേശ് ജിങ്കന്റെ കാലുകളിലേക്കാണ്. ബെംഗളൂരുവിന്റെ ഒന്‍പതാം കിക്ക് ജിങ്കന്‍ എതിരാളികളുടെ വല നിറച്ചതോടെ അവര്‍ ജയമുറപ്പിച്ചു.

കളിയുടെ ആദ്യ പകുതിയുടെ 22ാം മിനുറ്റില്‍ ജാവി ഹെര്‍ണാണ്ടസ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കി

കളിയുടെ ആദ്യ പകുതിയുടെ 22ാം മിനുറ്റില്‍ ജാവി ഹെര്‍ണാണ്ടസ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കി. പിന്നാലെ 30ാം മിനുറ്റില്‍ ബിപിന്‍ സിങ് മുംബൈ സിറ്റിക്കായി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മെഹ്താബ് നേടിയ ഗോളിലൂടെ മുംബൈ സമനിലയിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ മുംബൈ ലീഡ് തുടര്‍ന്നെങ്കിലും സെമിയുടെ ആദ്യ പാദത്തില്‍ എതിരില്ലാതെ സുനില്‍ ഛേത്രി നേടിയ ഒരു ഗോളിലൂടെ മത്സരം സമനിലയിലാകുകയായിരുന്നു. തിങ്കളാഴ്ച എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയും തങ്ങളുടെ സെമിഫൈനലിന്റെ രണ്ടാം പാദം കളിക്കും, മാർച്ച് 18നാണ് ഫൈനല്‍ പോരാട്ടം.

logo
The Fourth
www.thefourthnews.in