'കേറി വാടാ മക്കളെ, ഇത്തവണ പൊളിക്കും'; ഇത് ഇവാന്റെ ഉറപ്പ്‌

'കേറി വാടാ മക്കളെ, ഇത്തവണ പൊളിക്കും'; ഇത് ഇവാന്റെ ഉറപ്പ്‌

തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പക്കുന്ന ആദ്യ പരിശീലകനായി മാറിയ ഇവാന് മലയാളി ആരാധകരുടെ ഓരോ ഹൃദയസ്പന്ദനവും തിരിച്ചറിയാം.
Updated on
1 min read

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശം കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കു മുഖത്തുണ്ടെങ്കില്‍ അവരുടെയും ആരാധകരുടെയും പ്രിയപ്പെട്ട 'ആശാന്‍' ഇവാന്‍ വുകുമനോവിച്ചിനാണ് ത്രില്ലും ആവേശവും കൂടുതല്‍. തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പക്കുന്ന ആദ്യ പരിശീലകനായി മാറിയ ഇവാന് മലയാളി ആരാധകരുടെ ഓരോ ഹൃദയസ്പന്ദനവും തിരിച്ചറിയാം.

അതുകൊണ്ടു കൂടിയാണ് മത്സരത്തിന് മുമ്പ ''ധൈര്യപൂര്‍വം സ്‌റ്റേഡിയത്തിലേക്ക് കടന്ന് വരൂ'' എന്ന് ആരാധകരോട് തുറന്ന് പറയാന്‍ വുകുമനോവിച്ചിന് ധൈര്യം നല്‍കുന്നതും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇക്കുറി കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഗോവയില്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിടത്തു നിന്ന് തന്നെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ടീമെന്നും ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ മുഴുവന്‍ പോയിന്റും നേടാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കും ആരേയും തോല്‍പിക്കാനാകുന്ന ലീഗാണ് ഐ എസ് എല്‍. അടിമുടി അഴിച്ചുപണിത ടീമുമായി ബ്ലാസ്റ്റേഴ്സ് അത് കഴിഞ്ഞ തവണ തെളിയിച്ചതാണ്. ഇക്കുറിയും അത്തരമൊരു പ്രകടനം ടീമില്‍ നിന്നു പ്രതീക്ഷിക്കാനാകും.- വുകുമേനാവിച്ച് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ടീമിന്റെ കുന്തമുനകളായ ഹോര്‍ഗെ പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വസ് എന്നിവരുടെ കൊഴിഞ്ഞുപോക്ക് ബ്ലാസ്റ്റേഴ്സിനെ ബാധിക്കില്ലെന്നും കോച്ച് വ്യക്തമാക്കി. ''ഫുട്ബോളില്‍ അതൊക്കെ സര്‍വ സാധാരണമാണ്. താരങ്ങള്‍ വരും പോകും. പ്രഫഷണല്‍ ക്ലബാകുമ്പോള്‍ അത്തരം സാഹചര്യങ്ങളെ നേരിടാനും പഠിക്കണം. കഴിഞ്ഞ സീണില്‍ അവര്‍ വന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും അമ്പരപ്പിച്ച് മികച്ച പ്രകടനവും കാഴ്ചവച്ചു. ഇക്കുറി അവര്‍ക്കു പകരം മറ്റു വിദേശ താരങ്ങളെത്തി. അവരുടെ റോള്‍ അവരും ഭംഗിയാക്കും''- വുകുമനോവിച്ച് പറഞ്ഞു.

റഫറിയിങ്ങിലുള്ള ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു തുറന്നു സമ്മതിച്ച വുകുമനോവിച്ച് ഈ സീസണില്‍ ഭേദപ്പെട്ട 'പ്രകടനം' റഫറിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു

logo
The Fourth
www.thefourthnews.in