ക്യാപ്റ്റന്‍ ജെസല്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; സൂപ്പര്‍ കപ്പിലും കളിക്കില്ല
കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ജെസല്‍ കര്‍നെയ്‌റോ ഇനി മഞ്ഞക്കുപ്പായത്തില്‍ ഇല്ല. ഈ സീസണ്‍ അവസാനത്തോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ ഔദ്യോഗികമായി അവസാനിക്കുമെന്നും കരാര്‍ പുതുക്കില്ലെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
പരുക്കിനെത്തുടര്‍ന്ന് സൂപ്പര്‍ കപ്പില്‍ നിന്നു പിന്മാറിയ ജെസല്‍ ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനായി അവസാന മത്സരവും കളിച്ചുകഴിഞ്ഞു. പരിശീലനത്തിനിടെയേറ്റ പരുക്കിനെത്തുടര്‍ന്നാണ് താരം സൂപ്പര്‍ കപ്പില്‍ നിന്നു പിന്മാറിയത്.
ജെസലിനെയും അഡ്രിയാന്‍ ലൂണയെയും ഒഴിവാക്കി സൂപ്പര്‍ കപ്പിനുള്ള 29 അംഗ ടീമിനെ കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ എട്ടിന് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെതിരേയാണ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം.
ജെസലിനു പുറമേ ഈ സീസണോടെ ഹര്‍മന്‍ജ്യോത് ഖാബ്ര, നിഷുകുമാര്‍ എന്നിവരും ക്ലബ് വിടുമെന്ന ശ്രുതിയുണ്ട്. ഇതോടെ അടുത്ത സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സിന് രണ്ടലധികം പ്രതിരോധ താരങ്ങളെ കണ്ടെത്തേണ്ടി വരും.
32-കാരനായ ജെസല്‍ 2019-ലാണ് ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. കേരളാ ടീമിനായി 63 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം പ്രതിരോധ നിരയില്‍ ടീമിന്റെ വിശ്വസ്തനായിരുന്നു. ഇക്കഴിഞ്ഞ ഐ.എസ്.എല്‍. സീസണഇല്‍ 19 മത്സരങ്ങളില്‍ താരം ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.