ഈസ്റ്റ് ബംഗാളിനെതിരെ രാജസ്ഥാൻ ഗോൾകീപ്പർ നീരജിന്‍റെ രക്ഷപെടുത്തല്‍
ഈസ്റ്റ് ബംഗാളിനെതിരെ രാജസ്ഥാൻ ഗോൾകീപ്പർ നീരജിന്‍റെ രക്ഷപെടുത്തല്‍

ഡ്യൂറന്‍ഡ് കപ്പിൽ സമനില തുടരുന്നു; രണ്ട് മത്സരങ്ങളും ഗോള്‍ രഹിതം

എടികെ മോഹന്‍ബഗാനെ തോൽപ്പിച്ചായിരുന്നു രാജസ്ഥാൻ യുണൈറ്റഡിന്റെ ഡ്യൂറന്‍ഡ് കപ്പ് അരങ്ങേറ്റം.
Updated on
1 min read

ഡ്യൂറന്‍ഡ് കപ്പിൽ സമനില പൂട്ട് പൊളിയുന്നില്ല. വ്യാഴാഴ്ച നടന്ന രണ്ട് മത്സരവും ഗോൾരഹിത സമനിലയിൽ. സുദേവ എഫ്സിയും ആർമി ഗ്രീനും തമ്മിലായിരുന്നു ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിനെയാണ് നേരിട്ടത്.

നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും തുറന്നെടുക്കാൻ ആയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ആദ്യ പകുതിയിൽ മലയാളി താരം വിപി സുഹൈറിന്റെ ഗോൾ ശ്രമം മികച്ച സേവിലൂടെ രാജസ്ഥാൻ ഗോൾകീപ്പർ നീരജ് രക്ഷപെടുത്തി. ഒന്നാം പകുതിയിൽ നീരജിന്റെ പ്രകടനമാണ് ഈസ്റ്റ് ബംഗാളിനെ ഗോളിൽ നിന്ന് അകറ്റി നിർത്തിയത്.

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മുന്നിലെത്താനുള്ള രാജസ്ഥാൻ യുണൈറ്റഡിന്റെ അവസരം ബാർബോസ നഷ്ടപ്പെടുത്തി. 61 മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഈസ്റ്റ് ബംഗാൾ നായകൻ കമൽജിത് സിങ് രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ എടികെ മോഹന്‍ബഗാനെ തോൽപ്പിച്ചായിരുന്നു രാജസ്ഥാൻ യുണൈറ്റഡിന്റെ ഡ്യൂറന്‍ഡ് കപ്പ് അരങ്ങേറ്റം.

സുദേവ എഫ്സി ആർമി ഗ്രീൻ മത്സരത്തില്‍ നിന്ന്
സുദേവ എഫ്സി ആർമി ഗ്രീൻ മത്സരത്തില്‍ നിന്ന്

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ സുദേവ എഫ്സി ആർമി ഗ്രീൻ മത്സരമാണ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചുകൊണ്ടാണ് ആർമി ഗ്രീൻ ഡ്യൂറന്‍ഡ് കപ്പ് ആരംഭിച്ചത്. നാല് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാമതാണ് ആർമി ഗ്രീൻ. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് സിയിൽ രാജസ്ഥാൻ യുണൈറ്റഡ് രണ്ടാമതും, ഈസ്റ്റ് ബംഗാൾ മൂന്നാമതുമാണ്.

logo
The Fourth
www.thefourthnews.in