ആഡംബര വസതിയില്‍ അനധികൃത നിർമാണം; നെയ്മറിന് കനത്തപിഴ

ആഡംബര വസതിയില്‍ അനധികൃത നിർമാണം; നെയ്മറിന് കനത്തപിഴ

ഏകദേശം 3.3 ദശലക്ഷം ഡോളറാണ് താരത്തിന് പിഴയടക്കേണ്ടി വരിക.
Updated on
1 min read

പരിസ്ഥിതി സംരക്ഷണ ചട്ടം ലംഘിച്ചതിന് ബ്രസീലിയൻ ഫുട്‌ബോള്‍ താരം നെയ്മറിന് കനത്ത പിഴ. പാരിസ്ഥിതിക അനുമതിയില്ലാതെ സ്വന്തം ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചതിനാണ് പിഴ. 3.3 ദശലക്ഷം ഡോളര്‍ (ഏകദേശം 27 കോടിയോളം രൂപ) ആണ് താരത്തിന് പിഴയടയ്‌ക്കേണ്ടി വരിക.

ബ്രസീലിലെ റിയോ ഡി ജനീറയുടെ തെക്കന്‍ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രമായ മംഗരാതിബയിലാണ് നെയ്മറിന്റെ ആഡംബര വസതി. ഈ പ്രദേശത്ത് പാരിസ്ഥിതിക ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്.

മംഗരാതിബ ടൗണ്‍കൗണ്‍സിലാണ് നെയ്മറിന് പിഴ ചുമത്തിയിരിക്കുന്നത്.

ചട്ടം ലംഘിച്ചുള്ള നിര്‍മാണം, നദീജലം തടഞ്ഞ് വഴിതിരിച്ചുവിടല്‍, അനുമതിയില്ലാതെ മണ്ണ് നീക്കല്‍, സസ്യങ്ങളെ നശിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മംഗരാതിബ ടൗണ്‍ കൗണ്‍സിലാണ് നെയ്മറിന് പിഴ ചുമത്തിയിരിക്കുന്നത്. പിഴയ്ക്ക് പുറമെ പ്രാദേശിക അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, സംസ്ഥാന സിവില്‍ പോലീസ് പരിസ്ഥിതി സംരക്ഷണ ഓഫീസ് എന്നിവയുള്‍പ്പെടെ മറ്റ് പരിസ്ഥിതി സംരക്ഷണ സ്ഥാപനങ്ങളും കേസ് അന്വേഷിക്കും.

ആഡംബര വസതിയില്‍ അനധികൃത നിർമാണം; നെയ്മറിന് കനത്തപിഴ
കേരളത്തിനൊപ്പം വള്ളം തുഴഞ്ഞ് ടെന്നീസ് താരങ്ങള്‍; വിംബിള്‍ഡണ്‍ പ്രചാരണത്തില്‍ ഇടംനേടി വള്ളംകളി

പിഴയ്‌ക്കെതിരെ അപ്പീലിന് പോകാന്‍ നെയ്മറിന് 20 ദിവസത്തെ സാവകാശമുണ്ട്. ആദ്യം ഏകദേശം ഒരു ദശലക്ഷം ഡോളറാണ് പിഴത്തുകയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍കൂടി പരിശോധിച്ച് കൂടുതല്‍ പരിസ്ഥിതി ലംഘനങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. നെയ്മര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in