ഗോള്‍ ഓഫ് സൈഡ്, മത്സരം സമനിലയിലുമായി; അരിശം ക്യാമറാമാനോട് തീര്‍ത്ത് ക്രിസ്റ്റിയാനോ

ഗോള്‍ ഓഫ് സൈഡ്, മത്സരം സമനിലയിലുമായി; അരിശം ക്യാമറാമാനോട് തീര്‍ത്ത് ക്രിസ്റ്റിയാനോ

75ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ അടിച്ച ഗോള് ഓഫ്സൈഡ് വിധിച്ചിരുന്നു
Updated on
1 min read

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ ഷബാബിനെതിരെ അല്‍നസര്‍ ഗോള്‍രഹിത സമനില വഴങ്ങിയതിനു പിന്നാലെ പ്രകോപിതനായി അല്‍നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരഫലത്തിലും തന്റെ മോശം പ്രകടനത്തിലും അസ്വസ്ഥനായ ക്രിസ്റ്റിയാനോ മത്സരശേഷം തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ക്യാമാമാനോടാണ് അരിശം തീര്‍ത്തത്. കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളം ക്യാമറയ്ക്കു നേരെ തെറുപ്പിച്ചാണ് താരം അരിശം തീര്‍ത്തത്.

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഗ്രൂപ് സ്റ്റേജില്‍ അല്‍ നസറിന്റെ ആദ്യമത്സരമായിരുന്നു ഇന്നലത്തേത്. മത്സരത്തില്‍ ടീമിന്റെ ആദ്യ ഇലവനില്‍ ഇടമില്ലാതിരുന്നു ക്രിസ്റ്റിയാനോ ആദ്യ ഒരു മണിക്കൂര്‍ ബെഞ്ചിലിരിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും സ്‌കോര്‍ മാറ്റമില്ലാതെ തുടര്‍ന്നതോടെയാണ് ക്രിസ്റ്റ്യാനോ മൈതാനത്തെത്തിയത്. 75ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ പന്ത് എതിരാളികളുടെ വലക്കുള്ളിലേക്കെത്തിച്ചിരുന്നു. എന്നാല്‍ ഗോള്‍ ഓഫ്‌സൈഡ് ആയി വിധിക്കപ്പെടുകയും മത്സരം സമനിലയിലാവുകയും ചെയ്തു. ഇതാണ് താരത്തെ പ്രകോപിതനാക്കിയത്.

മത്സരത്തിൻ്റെ 62ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ കളത്തിലിറങ്ങുന്നത്

മത്സരത്തിന് ശേഷം നിരാശയോടെ പുറത്തേക്കിറങ്ങിയ താരത്തെ ക്യാമറമാന്‍ പിന്തുടര്‍ന്നു. താരം വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ അദ്ദേഹം ക്യാമറാമാന്റെ ദേഹത്ത് വെള്ളം തെറുപ്പിക്കുകയും മാറിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോകളില്‍ കാണാം. മത്സരത്തില്‍ ഗോള്‍ നേടാനാകത്തതിന്റെ പേരില്‍ ഇതിനു മുന്‍പും താരത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചിട്ടും ഈ സീസണില്‍ അല്‍ നസറിന് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in