ഐഎസ്എല്‍. മാതൃകയില്‍ കേരളത്തിലും ഫുട്‌ബോള്‍ ലീഗ്; കെഎസ്എല്‍ നവംബര്‍ മുതല്‍

ഐഎസ്എല്‍. മാതൃകയില്‍ കേരളത്തിലും ഫുട്‌ബോള്‍ ലീഗ്; കെഎസ്എല്‍ നവംബര്‍ മുതല്‍

പ്രഥമ സീസണില്‍ എട്ടു ടീമുകള്‍ ലീഗില്‍ പങ്കെടുക്കും. 90 ദിവസം വീണ്ടു നില്‍ക്കുന്ന ലീഗ് നാലു വേദികളിലായാണ് നടക്കുന്നത്.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ കേരളത്തിലും ഫുട്‌ബോള്‍ ലീഗ് വരുന്നു. കേരളാ സൂപ്പര്‍ ലീഗ് എന്നു പേരിട്ടിരിക്കുന്ന ലീഗിന്റെ ഔദ്യോഗിക ലോഗോ ലോഞ്ച് ഇന്ന് തിരുവനന്തപുരത്തു നടന്നു. ഈ വര്‍ഷം നവംബര്‍ മുതലാണ് ലീഗ് ആരംഭിക്കുക.

പ്രഥമ സീസണില്‍ എട്ടു ടീമുകള്‍ ലീഗില്‍ പങ്കെടുക്കും. 90 ദിവസം വീണ്ടു നില്‍ക്കുന്ന ലീഗ് നാലു വേദികളിലായാണ് നടക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം, കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയം എന്നിവിടങ്ങളാണ് വേദി.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് ടീമുകള്‍. മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടു ടീമുകള്‍ ലീഗില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

90 ദിവസത്തെ ലീഗ് റൗണ്ടില്‍ 60 മത്സരങ്ങളാണ് അരങ്ങേറുക. മലയാളി-ദേശീയ താരങ്ങള്‍ക്കു പുറമേ വിദേശ താരങ്ങളെയും അണിനിരത്തിയാകും ലീഗ് സംഘടിപ്പിക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in