യുവേഫ അവാർഡ്: ഹാളണ്ടും ബോണ്‍മാറ്റിയും മികച്ച താരങ്ങള്‍
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ കടത്തിവെട്ടി യുവേഫയുടെ 2022-23ലെ മികച്ച പുരുഷതാരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി കാഴ്ചവച്ച മിന്നും പ്രകടനങ്ങളാണ് നോര്‍വീജിയക്കാരനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ഇംഗ്ലണ്ടിന്റെ പരിശീലക സറീന വീമാനും മാഞ്ചസ്റ്ററിന്റെ കോച്ച് പെപ് ഗ്വാര്‍ഡിയോളയും മികച്ച പരിശീലകര്‍ക്കുള്ള സ്വന്താമാക്കി. ജര്‍മന്‍ ഫുട്‌ബോള്‍ മാനേജന്‍ മിറോസ്ലോവ് ക്ലോസെ പ്രസിഡന്റ്‌സ് അവാര്‍ഡിനും അര്‍ഹനായി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം സിറ്റിയുടെ മൂന്ന് സുപ്രധാന കിരീട നേട്ടങ്ങളിലും ഹാളണ്ട് നിര്‍ണായക പങ്ക് വഹിച്ചിരുന്നു
മെസിയെയും സിറ്റിയിലെ സഹതാരം കെവിന്‍ ഡിബ്രൂയിയെയും പിന്തള്ളിയാണ് ഹാളണ്ട് പുരസ്‌കാരത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണിലെ സിറ്റിക്കായുള്ള ഹാളണ്ടിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം സിറ്റിയുടെ മൂന്ന് സുപ്രധാന കിരീട നേട്ടങ്ങളിലും ഹാളണ്ട് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഹാളണ്ടിന്റെ മികവില്‍ ചരിത്രത്തില്‍ ചരിത്രത്തിലാദ്യമായി ട്രബിള്‍ നേട്ടം കൈവരിച്ചു.
കഴിഞ്ഞ സീസണില്‍ സിറ്റിക്കായി 52 ഗോളുകളാണ് ഹാളണ്ട് അടിച്ചുകൂട്ടിയത്. പ്രതിരോധ താരമായാണ് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. പിന്നീട് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഹാളണ്ടിനെ മധ്യനിരയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും എര്‍ലിങ് ഹാളണ്ട് നേടിയിരുന്നു.
വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം തീരും മുന്‍പാണ് യുവേഫ അവാര്‍ഡും ബോണ്‍മാറ്റിയെ തേടിയെത്തിയിരിക്കുന്നത്. സ്പാനിഷ് സഹതാരം ഓള്‍ഗ കാര്‍മോണയെയും ചെല്‍സി സ്‌ട്രൈക്കര്‍ സാം കെറിനെയും പിന്തള്ളിയാണ് ബോണ്‍മാറ്റി മുന്നേറിയത്. കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍ല് ലീഗില്‍ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ താരം എട്ടെണ്ണത്തില്‍ അസിസിറ്റും ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗ്, പ്രിമിയര്‍ ലീഗ്, എഫ്‌ഐ കപ്പ് കിരീടങ്ങളിലേക്കെത്തിച്ച പരിശീലകനാണ് ഗാര്‍ഡിയോള. ഇംഗ്ലണ്ടിനെ വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ സറിന വിഗ്മാന്റെ പരിശീലനം നിര്‍ണായകമായിരുന്നു.