ആർദ ഗുളർ; യൂറോയിലെ 'മെസി' മായാജാലം

79-ാം മിനുറ്റില്‍ യൂസഫ് യാസിസിക്ക് വഴിമാറിക്കൊടുത്ത് ഗുളർ പുറത്തേക്ക് നടക്കുമ്പോള്‍ സിഗ്നല്‍ ഇഡ്യൂന പാർക്ക് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു

സിഗ്നല്‍ ഇഡ്യൂന പാർക്കില്‍ കളിപ്രേമികളുടെ താളത്തിനൊത്ത് പെയ്യുന്ന മഴ. ഓരോ ഗോള്‍ വീതം നേടി ജോർജിയയും തുർക്കിയും ഇഞ്ചോടിഞ്ച് പോരാടുന്നു. ആകാംഷ തളംകെട്ടി നില്‍ക്കുകയായിരുന്നു. 65-ാം മിനുറ്റില്‍ ഒരു പത്തൊന്‍പതുകാരന്റെ ബൂട്ടുകള്‍ ജോർജിയ ആരാധകരെ നിശബ്ദമാക്കി. തുർക്കി ആരാധകരെ ത്രസിപ്പിച്ചു. പേര് ആർദെ ഗുളർ, ടർക്കിഷ് ലയണല്‍ മെസി.

ജർമൻ മണ്ണില്‍ ജോർജിയയുടെ പോരാട്ടവീര്യത്തിന്റെ കയ്പ് തുർക്കി രുചിച്ച സമയമായിരുന്നു അത്. മുന്നിലെത്താൻ ഇരുടീമുകളും കയ്യും മെയ്യും മറന്നു പന്തുതട്ടിയ നിമിഷം. പ്രതിരോധക്കോട്ട ഉലയാത മൈതാനത്ത് ഉറച്ചിരുന്നു. അവിശ്വസനീയമായ ഒരു നിമിഷത്തിന് മാത്രമേ അത് ഭേദിക്കാൻ സാധിക്കുമായിരുന്നുള്ളു. That was the moment, Turkish Messi announced himself at the biggest stage.

ആർദ ഗുളർ; യൂറോയിലെ 'മെസി' മായാജാലം
42' മുതല്‍ 17' വരെ! മരിക്കാൻ മനസില്ലാത്ത മാസ്മരികത

എതിർ പാതിയില്‍ ജോർജിയ താരത്തില്‍നിന്ന് വീണ്ടെടുത്ത പന്ത് കാൻ അയ്‌ഹാൻ ഗുളറിന് കൈമാറുന്നു. ബോക്സിനെ ലക്ഷ്യമാക്കി ഗുളറിന്റെ കുതിപ്പ്. ഗുളറിനെ വെട്ടിവീഴ്‌ത്താൻ ഗുറാം കാഷ്യ മുന്നോട്ട് അടുത്തു. കെനാൻ യില്‍ദിസ് പാസിനായി ആക്രോശിച്ചു. അടുത്ത നീക്കത്തില്‍ ഗുളറിനെ തടയാമെന്ന് കരുതിയ ജോർജിയയുടെ പ്രതിരോധപ്പടയ്ക്ക് പിഴച്ചു.

25 വാര അകലെനിന്ന് ഗുളറിന്റെ ഇടം കാല്‍ ഷോട്ട്. ഗോള്‍വലയുടെ വലതു മൂലയിലേക്ക് പന്ത് വളഞ്ഞിറങ്ങി. An absolute screamer! ജോർജിയൻ താരങ്ങള്‍ സ്തബ്ധരായി. ജേഴ്‌സിയിലെ പതാകയില്‍ ചുംബിച്ചുകൊണ്ട് ഗുളറിന്റെ ആഘോഷം. ഇരുകൈകളും വിടർത്തി ഗുളർ വരവറിയിച്ചു. ഈ യൂറോയിലെ ഏറ്റവും സുന്ദരമായ ഗോളിന് ലോകം സാക്ഷ്യം വഹിച്ചു.

ആ നിമിഷം പൊലിഞ്ഞത് രണ്ട് പതിറ്റാണ്ടോളം ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പേരില്‍ കുറിക്കപ്പെട്ട റെക്കോഡായിരുന്നു. യൂറോയിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുളർ. പ്രായം 19 വയസും 114 ദിവസവും. 2004ല്‍ ഗ്രീസിനെതിരെ ഗോള്‍ നേടുമ്പോള്‍ റൊണാള്‍ഡോയ്ക്ക് പ്രായം 19 വയസും 128 ദിവസവുമായിരുന്നു.

79-ാം മിനുറ്റില്‍ യൂസഫ് യാസിസിക്ക് വഴിമാറിക്കൊടുത്ത് ഗുളർ പുറത്തേക്ക് നടക്കുമ്പോള്‍ സിഗ്നല്‍ ഇഡ്യൂന പാർക്ക് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. വണ്ടർ കിഡ് എന്ന് ഫുട്ബോള്‍ ലോകം തലക്കെട്ടിട്ട പയ്യൻ അത് സാധൂകരിച്ചു.

ആർദ ഗുളർ; യൂറോയിലെ 'മെസി' മായാജാലം
ഫുട്‌ബോളില്‍ ഇനി പിങ്ക് കാർഡ് എൻട്രി

തുർക്കി ലീഗില്‍ ഭാഗമായിരിക്കെയായിരുന്നു ജർമൻ ഇതിഹാസ താരം മെസ്യൂട്ട് ഓസിലിനെ തേടി ആ ചോദ്യമെത്തിയത്. ഓസിലിനേക്കാള്‍ മികച്ച താരം ലീഗിലുണ്ടോയെന്നായിരുന്നു ചോദ്യം. ഒട്ടും സന്ദേഹമില്ലായിരുന്നു ഓസിലിന്റെ മറുപടിയില്‍. എനിക്കൊരു പേരോർക്കാനുണ്ട്, അവനില്‍ എനിക്ക് വിശ്വാസമുണ്ട്, അവന്റെ പേര് ആർദ ഗുളർ, ഓസില്‍ പറഞ്ഞു.

ഇടംകാലുകൊണ്ട് വിശ്വം കീഴടക്കിയ ലയണല്‍ മെസിയോട് എന്തുകൊണ്ട് ഗുളറിനെ താരതമ്യം ചെയ്യുന്നുവെന്നത് ഓസിലിന്റെ വിശ്വാസത്തിലുണ്ടായിരുന്നു. യൂറോയിലെ ആ 65-ാം മിനുറ്റ് അതിന് ഉദാഹരണവും. കാത്തിരിക്കാം ഇനിയും ആ ഇടം കാലില്‍ നിന്ന് പിറക്കുന്ന അത്ഭുതഗോളുകള്‍ക്കായി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in