EURO 2024 | പെറ്റ്‌കോവിച്ചിന് ഗോള്‍ നിഷേധിച്ചതിന് പിന്നിലെന്ത്?

EURO 2024 | പെറ്റ്‌കോവിച്ചിന് ഗോള്‍ നിഷേധിച്ചതിന് പിന്നിലെന്ത്?

മത്സരത്തിന്റെ 78-ാം മിനിറ്റിലായിരുന്നു സംഭവം
Updated on
2 min read

2024 യൂറോ കപ്പിലെ ആദ്യ ഗ്ലാമർ പോരാട്ടമായിരുന്നു ഇന്നലെ നടന്ന സ്പെയിൻ - ക്രൊയേഷ്യ മത്സരം. ആദ്യ പകുതിയില്‍ നേടിയ മൂന്ന് ഗോള്‍ സ്പെയിനെ തുണച്ചു. ജയത്തോടെ ടൂർണമെന്റിന് തുടക്കം കുറിക്കാനും മുൻ ചാമ്പ്യന്മാർക്കായി. പതിവ് പാസിങ് ഗെയിമില്‍ നിന്ന് മാറി കളിമെനഞ്ഞായിരുന്നു സ്പെയിൻ ക്രൊയേഷ്യയെ കീഴടക്കിയത്.

മത്സരശേഷം ഏറെ ചർച്ചയായതും സ്പെയിനിന്റെ ശൈലിമാറ്റം തന്നെയാണ്. പക്ഷേ, ക്രൊയേഷ്യൻ താരം ബ്രൂണൊ പെറ്റ്‌കോവിച്ചിന്റെ ഗോള്‍ റഫറി എന്തുകൊണ്ട് അനുവദിച്ചില്ലെയെന്നതാണ് മറ്റൊരു ചർച്ചാവിഷയം.

പെനാല്‍റ്റിയും ഗോളും

മത്സരത്തിന്റെ 78-ാം മിനുറ്റിലായിരുന്നു സംഭവം. പന്തുമായി ബോക്സിനുള്ളില്‍ മുന്നേറ്റം നടത്തിയ പെറ്റ്‌കോവിച്ചിനെ സ്പെയിൻ താരം റോഡ്രിയുടെ ശരീരത്തിലുരസുകയും അടുത്ത ചുവടുവെപ്പില്‍ വീഴുകയുമായിരുന്നു. വാർ സഹായം തേടാതെ തന്നെ റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു.

കിക്കെടുത്ത പെറ്റ്‌കോവിച്ചിന്റെ ഷോട്ട് സ്പെയിൻ ഗോളി ഉനൈ സൈമണ്‍ തടഞ്ഞു. എന്നാല്‍ പന്ത് വീണ്ടെടുത്ത ഇവാൻ പെരിസിച്ച് ക്രോസ് നല്‍കുകയും പെറ്റ്‌കോവിച്ചത് അനായാസം വലയില്‍ നിക്ഷേപിക്കുകയുമായിരുന്നു. ഗോള്‍ വീണതോടെ ക്രൊയേഷ്യൻ താരങ്ങള്‍ ആഹ്ളാദവും നടത്തി. തൊട്ടുപിന്നാലെ തന്നെ ഗോള്‍ നിഷേധിച്ചുകൊണ്ട് തീരുമാനവുമെത്തി.

EURO 2024 | പെറ്റ്‌കോവിച്ചിന് ഗോള്‍ നിഷേധിച്ചതിന് പിന്നിലെന്ത്?
ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്; ഇതാ യൂറോ കപ്പിലെ കൗമാരപ്പട

ഗോള്‍ നിഷേധിച്ചതിന് പിന്നിലെ കാരണം?

പെനാല്‍റ്റി കിക്കെടുക്കുന്ന സമയത്ത് കിക്കെടുക്കുന്ന താരത്തിനും ഗോളിക്കും മാത്രമാണ് ബോക്സിനുള്ളില്‍ തുടരാൻ അനുവാദമുള്ളത്. മറ്റ് താരങ്ങള്‍ ബോക്സിന് പുറത്തായിരിക്കണം. എന്നാല്‍ കിക്കെടുത്ത ആ നിമിഷത്തില്‍ പെരിസിച്ച് ബോക്സിനുള്ളിലേക്ക് കടന്നിരുന്നു. പെനാല്‍റ്റി തടഞ്ഞെങ്കിലും പിന്നീട് പെരിസിച്ചിന്റെ പാസില്‍ നിന്നായിരുന്നു പെറ്റ്‌കോവിച്ച് ഗോള്‍ നേടിയത്. ഇതോടെ പെരിസിച്ചിന്റെ നീക്കത്തിന് ഗോളില്‍ സ്വാധീനമുണ്ടായെന്ന് തെളിയുകയും ചെയ്തതോടെയാണ് ഗോള്‍ നിഷേധിക്കപ്പെട്ടത്.

ഇവിടെ നിർണായകമായ മറ്റൊരുകാര്യം സ്പെയിൻ താരങ്ങളുടെ അച്ചടക്കമാണ്. ആറ്റാക്കിങ് ടീമിലുള്ളവരാണ് ബോക്സിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതെങ്കില്‍ സ്പെയിന് ഫ്രീകിക്കാണ് ലഭിക്കുക. രണ്ട് ടീമിലേയും താരങ്ങള്‍ ബോക്സിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയാണെങ്കിൽ പെനാല്‍റ്റി വീണ്ടും എടുക്കാൻ ക്രൊയേഷ്യക്ക് അവസരം ലഭിച്ചേനെ. ഇവിടെ സ്പെയിൻ താരങ്ങള്‍ ബോക്സിന് പുറത്തു തന്നെ നിലയുറപ്പിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in