ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്;  ഇതാ യൂറോ കപ്പിലെ കൗമാരപ്പട

ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്; ഇതാ യൂറോ കപ്പിലെ കൗമാരപ്പട

യൂറോയ്ക്ക് സ്റ്റാർട്ടിങ് വിസില്‍ മുഴങ്ങാന്‍ ഒരു പകല്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ചില യുവതാരങ്ങളെ അറിയാം
Updated on
4 min read

ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, വെയിന്‍ റൂണി, ലൂക്ക മോഡ്രിച്ച്, ഇക്കർ കസിയസ്, ബുഫണ്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ടോണി ക്രൂസ്, കരീം ബെന്‍സിമ...തുടങ്ങി യൂറോ കപ്പിന്റെ കളിത്തട്ടുകളില്‍ പന്തുതട്ടി ഇതിഹാസപ്പടവുകള്‍ കയറിയ നിരവധി താരങ്ങളുണ്ട്. മേല്‍പ്പറഞ്ഞവരില്‍ പലരും ബൂട്ടഴിച്ചെങ്കിലും കുറച്ചുപേർ അവസാന അങ്കത്തിനും ഇത്തവണയിറങ്ങുന്നുണ്ട്. ഒഴിയുന്ന ഇതിഹാസങ്ങള്‍ക്ക് പകരമാകാന്‍ പോന്നവരും മുന്‍നിരയിലേക്ക് ചുവടുറപ്പിക്കാന്‍ പോകുന്നവരും ജർമനിയില്‍ പന്തുതട്ടും. യൂറോയ്ക്ക് സ്റ്റാർട്ടിങ് വിസില്‍ മുഴങ്ങാന്‍ ഒരു പകല്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ചില യുവതാരങ്ങളെ അറിയാം.

മാർട്ടിൻ ബറ്റുറിന
മാർട്ടിൻ ബറ്റുറിന

മാർട്ടിൻ ബറ്റുറിന (ക്രൊയേഷ്യ)

അടുത്ത ലൂക്ക മോഡ്രിച്ചെന്നാണ് ക്രൊയേഷ്യന്‍ മധ്യനിര താരമായി മാർട്ടിന്‍ ബറ്റുറിനയെ വിശേഷിപ്പിക്കുന്നത്. 21 വയസാണ് പ്രായം. 2023 അണ്ടർ 21 യൂറോയിലും പിന്നാലെ ക്ലബ്ബ് ഫുട്ബോളില്‍ ഡൈനാമൊ സാഗ്രബിനുമായി മികവ് പുലർത്തിയ താരത്തെ ഇതിനോടകം തന്നെ ആഴ്സണലും യുവന്റസും ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ നോട്ടമിട്ടിട്ടുണ്ട്.

വാറൻ സയർ എമറി
വാറൻ സയർ എമറി

വാറൻ സയർ എമറി (ഫ്രാൻസ്)

പതിനെട്ടുകാരനായ വാറൻ ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരീസ് സെന്റ് ജർമന്റെ ഭാഗമാണ്. സീസണിലെ പാരീസിന്റെ വിജയങ്ങളില്‍ നിർണായക പങ്കുവഹിച്ച താരം യുഎൻഎഫ്‌പിയുടെ യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന് യൂറോ കപ്പില്‍ എത്രമാത്രം മത്സരസമയം ലഭിക്കുമെന്നതില്‍ വ്യക്തമായ ഉത്തരമില്ല. ഫ്രാന്‍സ് മധ്യനിര പ്രതിഭകളാല്‍ സമ്പന്നമായതാണ് ഇതിന് കാരണം.

ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്;  ഇതാ യൂറോ കപ്പിലെ കൗമാരപ്പട
മാറക്കാനയില്‍ മെസിയെ കരയിച്ച ശേഷം പേരിനുപോലും കാണാനില്ല; എവിടെപ്പോയി പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിര?
ബ്രയാൻ ബ്രൊബെ
ബ്രയാൻ ബ്രൊബെ

ബ്രയാൻ ബ്രൊബെ (നെതർലൻഡ്‌സ്)

കഴിഞ്ഞ സീസണില്‍ വിവിധ ടൂർണമെന്റുകളിലായി അയാക്സിന് വേണ്ടി 22 ഗോള്‍ നേടിയ ആത്മവിശ്വാസത്തിലാണ് ബ്രയാന്‍ യൂറോ കപ്പിനെത്തുന്നത്. 2018, 2019 അണ്ടർ 17 യൂറോപ്യൻ ചാമ്പ്യന്‍ഷിപ്പ് നേടിയ നെതർലന്‍ഡ്‌സ് ടീമിന്റെ ഭാഗമായിരുന്നു ബ്രയാൻ.

ഫ്ലോറിയൻ വിർട്ട്‌സ്
ഫ്ലോറിയൻ വിർട്ട്‌സ്

ഫ്ലോറിയൻ വിർട്ട്‌സ് (ജർമനി)

സാബി അലോൻസയുടെ ഇൻവിന്‍സിബിള്‍ ലെവർകൂസനില്‍ കളി മെനഞ്ഞവരില്‍ ഫ്ലോറിയന്‍ പ്രധാനിയായിരുന്നു. പരുക്കിനെ തുടർന്ന് ഖത്തർ ലോകകപ്പ് നഷ്ടമായ ഫ്ലോറിയന് അന്താരാഷ്ട്ര ടൂർണമെന്റില്‍ തന്റെ സാന്നിധ്യമറിയിക്കാനുള്ള അവസരം കൂടിയാണ് യൂറോ കപ്പ്.

ജോഹാൻ ബകയോക്കോ
ജോഹാൻ ബകയോക്കോ

ജോഹാൻ ബകയോക്കോ (ബൽജിയം)

ഡച്ച് ക്ലബ്ബായ പിഎസ്‌വി ഐന്‍ഹോവൻ ഇത്തവണ എറെഡിവിസിയില്‍ (ഡച്ച് ലീഗ്) കിരീടം ചൂടിയപ്പോള്‍ 16 ഗോളും 14 അസിസ്റ്റുമായി ജോഹാൻ മികവ് കാണിച്ചിരുന്നു. 21 വയസുള്ള ജോഹാൻ റൈറ്റ് വിങ്ങിലാണ് കളിക്കുന്നത്. ബയേണ്‍ മ്യൂണിക്ക്, ആഴ്‌സണല്‍, ലിവർപൂള്‍ തുടങ്ങിയ ടീമുകളാണ് ജോഹാനെ നോട്ടമിട്ടിരിക്കുന്നത്.

ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്;  ഇതാ യൂറോ കപ്പിലെ കൗമാരപ്പട
ഇന്ത്യയുടെ 'റോമിങ് കോച്ച്‌'; എന്നും കാര്‍ക്കശ്യത്തിന്റെ സൗമ്യഭാവം
ജമാല്‍ മുസിയാല
ജമാല്‍ മുസിയാല

ജമാല്‍ മുസിയാല (ജർമനി)

ജർമന്‍ ബുണ്ടസ്‌ലിഗയിലെ കരുത്തരായ ബയേണ്‍ മ്യൂണിച്ചിന്റെ മധ്യനിര താരം. ചടുലമാർന്ന നീക്കങ്ങളു വേഗതയുമാണ് മധ്യനിര താരത്തിന്റെ പ്രത്യേകതകള്‍.

ജോവൊ നെവ്‌സ് (പോർച്ചുഗല്‍)

പോർച്ചുഗലിന്റെ ബെൻഫിക്ക താരം. കഴിഞ്ഞ സീസണില്‍ ബെൻഫിക്കയ്ക്കായി എല്ലാ കളികളിലും തന്നെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാൻ പത്തൊൻപതുകാരനായിട്ടുണ്ട്. യൂറോ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ പല പ്രമുഖ ക്ലബ്ബുകളും താരത്തെ നോട്ടമിടാനിടയുണ്ട്.

അർദ ഗുളർ
അർദ ഗുളർ

അർദ ഗുളർ (തുർക്കി)

റയല്‍ മാഡ്രിഡിനോടൊപ്പമുള്ള കിരീടങ്ങളാല്‍ സമ്പന്നമായ സീസണിന് ശേഷം തുർക്കിക്കൊപ്പം ഗുളർ ഇനി യൂറോയില്‍ പന്തുതട്ടും. റയലിന്റെ നേട്ടങ്ങളില്‍ വലിയൊരു പങ്ക് അവകാശപ്പെടാന്‍ ഗുളറിനില്ലെങ്കിലും തുർക്കിയുടെ തന്ത്രങ്ങളില്‍ സുപ്രധാന സ്ഥാനം മധ്യനിര താരത്തിനുണ്ടാകും.

ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്;  ഇതാ യൂറോ കപ്പിലെ കൗമാരപ്പട
EURO 2024|തിരസ്‌കരിക്കപ്പെട്ടവര്‍ നിരാശരാകരുത്, വരും നിങ്ങള്‍ക്കൊരുനാള്‍... ഇതാ ഉദാഹരണങ്ങള്‍
സാവി സിമണ്‍സ്
സാവി സിമണ്‍സ്

സാവി സിമണ്‍സ് (നെതർലന്‍ഡ്‌സ്)

പിഎസ്‌ജിയുടെ മുന്നേറ്റനിരയില്‍ എംബാപ്പയോടൊപ്പം പൊരുതിയ സാവി ലോണില്‍ ജർമൻ ബുണ്ടസ്‌ലിഗയില്‍ ആർപി ലെയ്‌പ്സിഗിനൊപ്പം ചേർന്നു. ബുണ്ടസ്‌ലിഗയില്‍‌ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരമാണ് സാവി. ഗോളടിയേക്കാള്‍ ഗോളടിപ്പിക്കുന്നതിലാണ് താരത്തിന് പ്രിയം.

സെനൊ ഡിബാസ്റ്റ്
സെനൊ ഡിബാസ്റ്റ്

സെനൊ ഡിബാസ്റ്റ് (ബെല്‍ജിയം)

2022 ഖത്തർ ലോകകപ്പില്‍ ബെല്‍ജിയത്തിനായി പന്തുതട്ടാന്‍ സെനോയുമുണ്ടായിരുന്നു. ക്ലബ്ബ് ഫുട്ബോളില്‍ ബെല്‍ജിയൻ ക്ലബ്ബ് ആൻഡർലെക്ടിന്റെ ഭാഗമാണ് സെനോ. ടീമിനായുള്ള സ്ഥിരതയാർന്ന പ്രകടനമാണ് സെനോയെ ദേശീയ ടീമിലെത്തിച്ചത്.

മരിയോ മിടാജ് (അൽബേനിയ)

ഗ്രീക്ക് ഫുട്ബോള്‍ ക്ലബ്ബായ എഇകെ ഏതൻസില്‍ തിളങ്ങിയ മരിയോ റഷ്യൻ ക്ലബ്ബായ ലോകോമോട്ടിസ് മോസ്കോയ്ക്കൊപ്പം രണ്ട് മികച്ച സീസണിന് ശേഷമാണ് യൂറോയിലേക്ക് എത്തുന്നത്. ലെഫ്റ്റ് ബാക്ക് താരമാണ് മരിയോ, 20 വയസാണ് പ്രായം.

വ്ലാഡിസ്ലാവ് വനത്
വ്ലാഡിസ്ലാവ് വനത്

വ്ലാഡിസ്ലാവ് വനത് (യുക്രെയ്‌ന്‍)

ഡൈനാമൊ കീവിനിറെ സ്ട്രൈക്കറായ വനത് കഴിഞ്ഞ ജൂണില്‍ ജർമനിക്കെതിരെയാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. യുക്രെയ്‌നായി ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ഗോളുകളൊന്നും നേടിയിട്ടില്ല.

ജെറമി ഫ്രിംപോങ് (നെതർലൻഡ്‌സ്)

ജർമൻ ചാമ്പ്യന്മാരായ ലെവർകൂസനൊപ്പം 14 ഗോളുകള്‍ നേടിയ താരമാണ് ജെറമി. ജർമൻ ലീഗിലെ സീസണിലെ ടീമിലും ജെറമി ഇടം നേടി. വലതു വിങ്ങിലും റൈറ്റ് ബാക്കായും ഒരുപോലെ മികവ് പുലർത്തുന്ന താരമാണ് ജെറമി.

ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്;  ഇതാ യൂറോ കപ്പിലെ കൗമാരപ്പട
'അമർ മാരബാ തുമി ഹാരെ യാബേ'; ഇന്ത്യൻ ഫുട്‍ബോളിലെ ഒറ്റയാൻ
മോർട്ടൻ ഹ്‌ജുല്‍മന്‍ദ്
മോർട്ടൻ ഹ്‌ജുല്‍മന്‍ദ്

മോർട്ടൻ ഹ്‌ജുല്‍മന്‍ദ് (ഡെന്മാർക്ക്)

പോർച്ചുഗൽ ലീഗില്‍ ചാമ്പ്യന്മാരായ സ്പോർട്ടിങ്ങിന്റെ വിജയങ്ങളില്‍ മോർട്ടന്‍ നിർണായക പങ്കുവഹിച്ചിരുന്നു. ഇരുപത്തിയഞ്ചുകാരനായ മധ്യനിരതാരം കഴിഞ്ഞ സെപ്തംബറിലാണ് അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയത്.

കെനൻ യില്‍ദിസ് (തുർക്കി)

ജർമൻ വംശജനായ കെനൻ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ജർമനിക്കെതിരെ ഗോള്‍ നേടിയ താരമാണ്. ബെർലിനില്‍ നടന്ന മത്സരത്തില്‍ അന്ന് തുർക്കി ജർമനിയെ പരാജയപ്പെടുത്തിയിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് നിരയിലെ സ്ട്രൈക്കറാണ് കെനൻ.

ഗ്രൂപ്പ് ഘട്ട മത്സരക്രമം

ജൂണ്‍ 19 - ക്രൊയേഷ്യ - അല്‍ബേനിയ - 06:30 PM

ജൂണ്‍ 19 - ജർമനി - ഹംഗറി - 09:30 PM

ജൂണ്‍ 20 - സ്കോട്ട്ലൻഡ് - സ്വിറ്റ്സർലൻഡ് - 12:30 AM

ജൂണ്‍ 18 - ഓസ്ട്രിയ - ഫ്രാൻസ് - 12:30 AM

ജൂണ്‍ 18 - തുർക്കി - ജോർജിയ - 09:30 PM

ജൂണ്‍ 19 - പോർച്ചുഗല്‍ - ചെക്കിയ - 12:30 AM

ജൂണ്‍ 20: സ്കോട്ട്ലൻഡ് vs സ്വിറ്റ്സർലൻഡ് - 12.30

ജൂണ്‍ 20: സ്ലൊവേനിയ vs സെർബിയ - 6.30

ജൂണ്‍ 20: ഡെന്മാർക്ക് vs ഇംഗ്ലണ്ട് - 9.30

ജൂണ്‍ 21: സ്പെയിൻ vs ഇറ്റലി - 12.30

ജൂണ്‍ 21: സ്ലൊവാക്യ vs ഉക്രെയ്ൻ - 6.30

ജൂണ്‍ 21: പോളണ്ട് vs ഓസ്ട്രിയ - 9.30

ജൂണ്‍ 22: നെതർലാൻഡ് vs ഫ്രാൻസ് - 12.30

ജൂണ്‍ 22: ജോർജിയ vs ചെക്കിയ - 6.30

ജൂണ്‍ 22: തുർക്കി vs പോർച്ചുഗല്‍ - 9.30

ജൂണ്‍ 23: ബെല്‍ജിയം vs റൊമാനിയ - 12.30

ജൂണ്‍ 24: സ്വിറ്റ്സർലൻഡ് vs ജർമ്മനി - 12.30

ജൂണ്‍ 24: സ്കോട്ട്ലൻഡ് vs ഹംഗറി - 12.30

ജൂണ്‍ 25: അല്‍ബേനിയ vs സ്പെയിൻ - 12.30

ജൂണ്‍ 25: ക്രൊയേഷ്യ vs ഇറ്റലി - 12.30

ജൂണ്‍ 25: ഫ്രാൻസ് vs പോളണ്ട് - 9.30

ജൂണ്‍ 25: നെതർലാൻഡ്സ് vs ഓസ്ട്രിയ - 9.30

ജൂണ്‍ 26: ഡെന്മാർക്ക് vs സെർബിയ - 12.30

ജൂണ്‍ 26: ഇംഗ്ലണ്ട് vs സ്ലോവേനിയ - 12.30

ജൂണ്‍ 26: സ്ലൊവാക്യ vs റൊമാനിയ - 9.30

ജൂണ്‍ 26: ഉക്രെയ്ൻ vs ബെല്‍ജിയം - 9.30

ജൂണ്‍ 27: ജോർജിയ vs പോർച്ചുഗല്‍ - 12.30

ജൂണ്‍ 27: ചെക്കിയ vs തുർക്കി - 12.30

logo
The Fourth
www.thefourthnews.in