It's not coming home! യൂറോപ്പ് ചുവന്നു, കിരീടം ചൂടി സ്പെയിൻ

It's not coming home! യൂറോപ്പ് ചുവന്നു, കിരീടം ചൂടി സ്പെയിൻ

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം
Updated on
1 min read

ബെർളിനില്‍ സ്പാനിഷ് വസന്തം! യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ ചാമ്പ്യന്മാർ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം. നിക്കൊ വില്യംസ് (47), മിഖേല്‍ ഒയർസാബല്‍ (86) എന്നിവരാണ് സ്പെയിനായി ഗോള്‍ നേടിയത്. കോള്‍ പാല്‍മറായിരുന്നു ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ സ്കോർ ചെയ്തത്.

തനതുരീതിയില്‍ പന്ത് കൈവശം വെച്ചായിരുന്നു സ്പെയിൻ കളിമെനഞ്ഞുതുടങ്ങിയത്. ആദ്യ പത്ത് മിനുറ്റോളം സ്പെയിൻ ആധിപത്യം പുലർത്തി, ഇംഗ്ലണ്ട് കാഴ്ചക്കാരുടെ റോള്‍ സ്വീകരിച്ചു. പിന്നീടായിരുന്നു ആക്രമണത്തിലേക്ക് കടന്നത്. ഇരുടീമുകളുടേയും പ്രതിരോധം ഉരുക്കുകോട്ട പോലനിലനിന്നോട് പന്ത് വലയിലെത്താൻ മടിച്ചു.

ലമീൻ യമാലിനെ ലൂക്ക് ഷൊ മാർക്ക് ചെയ്തതോടെ നിക്കൊ വില്യംസിലൂടെയായിരുന്നു സ്പെയിനിന്റെ പിന്നീടുള്ള മുന്നേറ്റങ്ങള്‍. ഇംഗ്ലണ്ടിന്റെ നീക്കങ്ങള്‍ തടയുന്നുണ്ടെങ്കിലും കൗണ്ടർ അറ്റാക്കിങ്ങില്‍ പന്ത് കൈമാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു സ്പെയിൻ.

It's not coming home! യൂറോപ്പ് ചുവന്നു, കിരീടം ചൂടി സ്പെയിൻ
ഹാമിഷ് റോഡ്രിഗസ്‌: ഒരു ഓർമപ്പെടുത്തല്‍

രണ്ടാം പകുതിയില്‍ തന്ത്രം അടിമുടി മാറ്റിയാണ് സ്പെയിൻ കളത്തിലെത്തിയത്. കുറുകിയ പാസുകള്‍ക്ക് പകരം ലോങ് പാസുകള്‍. ഒടുവില്‍ യമാല്‍ മാജിക്കില്‍ നിന്ന് തന്നെ സ്പെയിൻ മുൻതൂക്കം നേടി. യമാല്‍ ബോക്സിനുള്ളിലേക്ക് നല്‍കിയ പാസില്‍ നിന്ന് നിക്കൊ വില്യംസിന്റെ മനോഹരമായ ഫിനിഷ്, 47-ാം മിനുറ്റില്‍. ജോർദാൻ പിക്ഫോർഡിന്റെ കാലുകള്‍ക്ക് പന്ത് തടയാനായില്ല.

ആദ്യ ഗോള്‍ വീണതോടെ കൂടുതല്‍ ആക്രമണ ഫുട്ബോളായിരുന്നു സ്പെയിൻ സ്വീകരിച്ചത്. തുടരെ തുടരെ ഇംഗ്ലണ്ട് ബോക്സിലേക്ക് വില്യംസും, യമാലും, ഓല്‍മോയും കുതിച്ചു. 60-ാം മിനുറ്റില്‍ സൗത്ത്ഗേറ്റ് ഹാരി കെയിനെ പിൻവലിച്ച് വാറ്റ്കിൻസിനെ കളത്തിലെത്തിച്ചു. പിന്നീട് കോബി മൈനോയ്ക്ക് പകരം പാല്‍മറേയും ഇറക്കി. കളത്തിലെത്തിയ മൂന്നാം മിനുറ്റില്‍ പാല്‍മർ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

It's not coming home! യൂറോപ്പ് ചുവന്നു, കിരീടം ചൂടി സ്പെയിൻ
ദൈവം പറഞ്ഞുവച്ച കടം വീട്ടാന്‍ ദൈവപുത്രനാകുമോ?

വലതുവിങ്ങിലൂടെയുള്ള ബുക്കായ സാക്കയുടെ നീക്കം. ബോക്സിനുള്ളിലുള്ള ബെല്ലിങ്ഹാമിലേക്ക് സാക്ക പന്ത് കൈമാറി. കുതിച്ചെത്തിയ പാല്‍മറിലേക്ക് ബെല്ലിങ്ഹാമിന്റെ പാസ്. ഡി ബോക്സിന് പുറത്തുനിന്ന് പാല്‍മർ തൊടുത്ത ഷോട്ട് സ്പാനിഷ് പ്രതിരോധം മറികടന്ന് ബോക്സിലേക്ക്.

പിന്നീട് ഇരുടീമുകളുടേയും ഗോള്‍ശ്രമങ്ങളാണ് കളത്തില്‍ക്കണ്ടത്. 82-ാം മിനുറ്റില്‍ യമാലിന്റെ ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞു. പക്ഷേ 86-ാം മിനുറ്റില്‍ മൊറാട്ടയ്ക്ക് പകരമെത്തിയ മിഖേല്‍ ഒയർസാബല്‍ ലക്ഷ്യം കണ്ടു. കുകുറേല ഇടതുവിങ്ങില്‍ നിന്ന് തൊടുത്ത ക്രോസില്‍ ഒയർസാബലിന് ബൂട്ട് വെക്കേണ്ട ഉത്തരവാദിത്തം മാത്രമാണുണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in