യൂറോ കപ്പ്: ഇംഗ്ലണ്ടും സ്‌പെയിനും ക്വാര്‍ട്ടറില്‍, എതിരാളികള്‍ സ്വിറ്റ്‌ലര്‍ലന്‍ഡും ജര്‍മനിയും

യൂറോ കപ്പ്: ഇംഗ്ലണ്ടും സ്‌പെയിനും ക്വാര്‍ട്ടറില്‍, എതിരാളികള്‍ സ്വിറ്റ്‌ലര്‍ലന്‍ഡും ജര്‍മനിയും

കൊളോണില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ജോര്‍ജിയക്കെതിരേ സ്പെയിന്‍ കത്തിക്കയറിയത്
Updated on
1 min read

യൂറോ കപ്പില്‍ കരുത്തരായ ഇംഗ്ലണ്ടും സ്‌പെയിനും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ജോര്‍ജിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ ആധികാരിക വിജയമെങ്കില്‍ സ്ലോവാക്യക്കെതിരേ ഇംഗണ്ട് കഷ്ടിച്ച കടന്നുകൂടുകയായിരുന്നു. കളിയുടെ അവസാനം വരെ ഒരു ഗോളിനു പിന്നിലായിരുന്ന ഇംഗണ്ട് ഇഞ്ചുറി ടൈമിലും എക്‌സ്ട്രാ ടൈമിലും നേടിയ ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. ഇതോടെ, ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ ജര്‍മനിയേയും ഇംഗണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും.

കൊളോണില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ജോര്‍ജിയക്കെതിരേ സ്പെയിന്‍ കത്തിക്കയറിയത്. 18ാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മാന്‍ഡിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്പെയിനിനെതിരെ ജോര്‍ജിയ മുന്നിലെത്തിയത്. പിന്നീട് 39ാം മിനിറ്റില്‍ റോഡ്രിയുടെ ഗോളില്‍ സ്പെയിന്‍ സമനില സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ജോര്‍ജിയക്കെതിരേ മിന്നലാക്രമണമാണ് മുന്‍ ചാപ്യംന്‍മാര്‍ നടത്തിയത്. 51ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസ് , 75ാം മിനിറ്റില്‍ നിക്കോ വില്യംസ്, 83ാം മിനിറ്റില്‍ ഡാനി ഒലിമോ എന്നിവരാണ് സ്പെയിനിനായി ഗോള്‍ നേടിയത്.

യൂറോ കപ്പ്: ഇംഗ്ലണ്ടും സ്‌പെയിനും ക്വാര്‍ട്ടറില്‍, എതിരാളികള്‍ സ്വിറ്റ്‌ലര്‍ലന്‍ഡും ജര്‍മനിയും
Thank You 'Sir Jadeja'; കോഹ്ലിക്കും രോഹിതിനും പിന്നാലെ രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജയും

അതേസമയം, ഇംഗണ്ടിനെതിരേ മിന്നുന്ന പ്രകടനമാണ് സ്ലോവാക്യ പുറത്തെടുത്തത്. കളിയുടെ 25ാം മിനിറ്റില്‍ ഇവാന്‍ ഷ്‌റന്‍സ് ആണ് ഉഗ്രന്‍ ഗോളിലൂടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ശക്തരായ ഇറ്റലിക്കു പിന്നാലെ ഇംഗ്ലണ്ടും പുറത്താവുമെന്നുറപ്പിച്ചിരിക്കെയാണ് ഇന്‍ജുറി ടൈം ആയി ലഭിച്ച ആറാം മിനിറ്റ് തീരുന്നതിനു ഒരു മിനിറ്റ് മുമ്പ് ജൂഡ് ബെല്ലിങ്ഹാമിന്റെ കിടിലനൊരു ബൈസിക്കിള്‍ കിക്ക് ഗോളില്‍ ഇംഗ്ലണ്ട് സമനില നേടിയത്.

തുടര്‍ന്നാണ് മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. അധികസമയം തുടങ്ങി മിനിറ്റുകള്‍ക്കകം ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ഹെഡറിലൂടെ ഇംഗ്ലണ്ട് വിജയമുറപ്പിക്കുകയായിരുന്നു. മത്സരം വിജയിച്ചെങ്കിലും ആക്രമണത്തിലും പ്രതിരോധത്തിലും ഇംഗണ്ടിന്റെ പ്രകടനം നിലവാരത്തിന് ഒത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

logo
The Fourth
www.thefourthnews.in