ISL: സ്വപ്നം തകര്‍ന്ന് ഈസ്റ്റ് ബംഗാള്‍, അവസാന നിമിഷം 
ജയമുറപ്പിച്ച് എഫ് സി ഗോവ

ISL: സ്വപ്നം തകര്‍ന്ന് ഈസ്റ്റ് ബംഗാള്‍, അവസാന നിമിഷം ജയമുറപ്പിച്ച് എഫ് സി ഗോവ

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്‌സി ഗോവയാണ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്.
Updated on
1 min read

സ്വന്തം ആരാധകരുടെ മുന്നില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ ഈസ്റ്റ് ബംഗാളിനെ അവസാന മിനിറ്റില്‍ മലര്‍ത്തിയടിച്ച് എഫ്‌സി ഗോവ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എഫ്സി ഗോവ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത്. ഗോവയ്ക്കായി നായകന്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസും എടു ബേഡിയയും ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ ക്ലീറ്റണ്‍ സില്‍വയുടെ വകയായിരുന്നു. എഫ്സി ഗോവയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ബംഗാളിനെതിരെ നടന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യമത്സരത്തിലും ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യമത്സരത്തിലും ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാളിനെ ഇറക്കിയത്. കിറിയാക്കോവിനും അങ്കിത് മുഖർജിയ്ക്ക് പകരം ജെറി ലാൽറിൻസുവാലയും, ജോർദാൻ ഒഡോഹെർട്ടിയും ഇടം പിടിച്ചു. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ എഫ്‌സി ഗോവ പുതിയ പരിശീലകന് കീഴിൽ 4-2-3-1 ഫോർമേഷനിലാണ് ഇറങ്ങിയത്. ഇക്കർ ​​ഗുരോത്‌ക്‌സേന അൽവാരോ വാസ്‌ക്‌സ് തുടങ്ങിയ പുതിയ താരങ്ങൾക്ക് ആദ്യ ഇലവനിൽ കാർലോസ് പെന്ന അവസരം നൽകി.

പുതിയ താരങ്ങൾക്ക് ആദ്യ ഇലവനിൽ കാർലോസ് പെന്ന അവസരം നൽകി.

കളി തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് എഫ്‌സി ഗോവ വലകുലുക്കി. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്‌സ് ഇടത്ത് വിങ്ങിലൂടെ മുന്നേറി മറിച്ച് നൽകിയ പന്ത് ഗോവൻ നായകൻ വലയിലാക്കുകയായിരുന്നു. ഗോൾ വീണതോടെ ഉണർന്ന് കളിച്ച ഈസ്റ്റ് ബംഗാൾ ടീം ഒന്നടങ്കം ആക്രമണത്തിന് മുതിര്‍ന്നതോടെ മത്സരം ആവേശഭരിതമായി. ഇതോടെ വീണ് കിട്ടുന്ന പഴുത്തിൽ ഗോൾ അടിക്കാൻ ഗോവൻ താരങ്ങൾ ശ്രമിച്ചെങ്കിലും ഇടവേളക്ക് പിരിയുമ്പോൾ സ്കോർ മാറ്റമില്ലാതെ തുടർന്നു.

രണ്ടാം പകുതിയിൽ ഇരട്ട മാറ്റങ്ങളുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാൾ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.

രണ്ടാം പകുതിയിൽ ഇരട്ട മാറ്റങ്ങളുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാൾ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ഒടുവിൽ അറുപത്തിമൂന്നാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ക്ലീറ്റൺ സിൽവ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോവൻ ഗോളി ധീരജ് ഈസ്റ്റ് ബംഗാൾ മുന്നേറ്റ നിരതാരം വിപി സുഹൈറിനെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഒടുവിൽ കളി തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ എടു ബേഡിയ എടുത്ത ഫ്രീകിക്ക് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പർ കമൽജിത് സിങ്ങിനെയും കബളിപ്പിച്ച് ബംഗാളിന്റെ വലയിലാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in