ദ ബെസ്റ്റ് മെസി തന്നെ, നേട്ടം മൂന്നാം തവണ; സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി മികച്ച വനിത താരം

ദ ബെസ്റ്റ് മെസി തന്നെ, നേട്ടം മൂന്നാം തവണ; സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി മികച്ച വനിത താരം

യുവതാരങ്ങളായ എർളിങ് ഹാളണ്ട്, കിലിയന്‍ എംബാപെ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം
Updated on
1 min read

2023ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണല്‍ മെസിക്ക്. അർജന്റീനയ്ക്കും ഇന്റർ മയാമിക്കുമായി പുറത്തെടുത്ത പ്രകടനമാണ് താരത്തെ പുരസ്കാര അർഹനാക്കിയത്. യുവതാരങ്ങളായ എർളിങ് ഹാളണ്ട്, കിലിയന്‍ എംബാപെ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.

മൂന്നാം തവണയാണ് മെസിക്ക് ദ ബെസ്റ്റ് ലഭിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും മെസി തന്നെ. ഇതിന് മുന്‍പ് 2019, 2022 വർഷങ്ങളിലായിരുന്നു മെസി ഫിഫയുടെ മികച്ച താരമായത്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, പോളണ്ടിന്റെ റോബർട്ട് ലെവന്‍ഡോസ്കി എന്നിവർക്ക് രണ്ട് തവണ ദ ബെസ്റ്റ് ലഭിച്ചിട്ടുണ്ട്.

ഇത് എട്ടാം തവണയാണ് ഫിഫയുടെ മികച്ച താരമായി മെസി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ മികച്ച താരത്തിനായി ഫിഫയും ഫ്രാന്‍സ് ഫുട്ബോളും ചേർന്ന് നല്‍കിയിരുന്ന ബാലണ്‍ ദി ഓർ പുരസ്കാരം അഞ്ച് തവണ മെസി നേടിയിട്ടുണ്ട്. 2016 മുതലാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഏർപ്പെടുത്തിയത്.

പുരുഷ വിഭാഗത്തില്‍ മികച്ച ഗോള്‍കീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയന്‍ താരം എഡേഴ്സണാണ്. പരിശീലകനായി പെപ് ഗ്വാർഡിയോളയും തിരഞ്ഞെടുക്കപ്പെട്ടു. പുഷ്കാസ് പുരസ്കാരം ബ്രസീലിന്റെ ഗില്‍ഹെർ മദ്രുഗയ്ക്കാണ്. ഫെയർ പ്ലെ പുരസ്കാരം ബ്രസീലിന്റെ പുരുഷ ടീമാണ് ഇത്തവണ സ്വന്തമാക്കിയത്.

ദ ബെസ്റ്റ് മെസി തന്നെ, നേട്ടം മൂന്നാം തവണ; സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി മികച്ച വനിത താരം
ഇന്ത്യന്‍ ഫുട്ബോളിന് മുന്നിലെ ധർമസങ്കടം; ഛേത്രിക്ക് ശേഷം ഇനി ആര്?

സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിത താരം. ബാഴ്സലോണയ്ക്കും സ്പെയിനുമായി പുറത്തെടുത്ത പ്രകടനമാണ് ഐറ്റാനയെ പുരസ്കാരത്തിന് അർഹയാക്കിയത്. സ്പെയിനിന്റെ തന്നെ ലിന്‍ഡ കൈസെഡോയെ പിന്തള്ളിയാണ് നേട്ടം.

ഇംഗ്ലണ്ടിന്റെ മേരി ഇയർപ്സാണ് മികച്ച ഗോള്‍ കീപ്പർ. പരിശീലകയായി സരീന വീഗ്മാനും തിരഞ്ഞെടുക്കപ്പെട്ടു.

logo
The Fourth
www.thefourthnews.in