ഉറുഗ്വെയുടെ 'രണ്ടടി'; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വഴുതിവീണ് ബ്രസീല്‍

ഉറുഗ്വെയുടെ 'രണ്ടടി'; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വഴുതിവീണ് ബ്രസീല്‍

പന്തടക്കത്തില്‍ മുന്നിലായിരുന്നിട്ടും ആക്രമണത്തിന്റെ കാര്യത്തില്‍ ബ്രസീല്‍ പിന്നിലായതും സൂപ്പർ താരം നെയ്മറിന് പരുക്കേറ്റതും ബ്രസീലിന് തിരിച്ചടിയായി
Updated on
1 min read

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തോല്‍വി. ഉറുഗ്വെയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്‍ ലോകചാമ്പ്യന്മാരുടെ പരാജയം. ഡാർവിന്‍ നൂനെസ് (42), നിക്കോളാസ് ഡി ലാ ക്രൂസ് (77) എന്നിവരാണ് ഉറുഗ്വെയുടെ സ്കോർമാർ. ആദ്യ പകുതിയില്‍ പരുക്കേറ്റ് സൂപ്പർ താരം നെയ്മറിനെ പുറത്ത് പോകേണ്ടി വന്നതും ബ്രസീലിന് തിരിച്ചടിയായി.

പന്തടക്കത്തില്‍ മുന്നിലായിരുന്നിട്ടും ആക്രമണത്തിന്റെ കാര്യത്തില്‍ ബ്രസീല്‍ പിന്നിലായിരുന്നു. രണ്ട് ഷോട്ടുകള്‍ മാത്രമാണ് ഉറുഗ്വെ ഗോള്‍ മുഖത്തേക്ക് തൊടുക്കാനായത്. മത്സരത്തിലെ ആദ്യ ഷോട്ടില്‍ നിന്നായിരുന്നു ഉറുഗ്വെയുടെ ഗോള്‍ പിറന്നത്. മാക്സിമിലിയാനൊ അരൗജോയുടെ ക്രോസില്‍ തലവച്ചായിരുന്നു നൂനെസ് പന്ത് വലയിലെത്തിച്ചത്.

നൂനെസ് തന്നെയാണ് ഉറുഗ്വെയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും. ത്രോയില്‍ നിന്ന് ലഭിച്ച പന്ത് ബ്രസീലിന്റെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നിക്കോളാസിന്റെ കാലുകളിലെത്തിക്കാന്‍ നൂനെസിനായി. അനായസ ഫിനിഷിലൂടെയായിരുന്നു നിക്കോളാസിന്റെ ഗോള്‍

 ഉറുഗ്വെയുടെ 'രണ്ടടി'; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വഴുതിവീണ് ബ്രസീല്‍
CWC 2023| വീണ്ടും അട്ടിമറി; വീണത് ദക്ഷിണാഫ്രിക്ക, വീഴ്ത്തിയത് നെതര്‍ലന്‍ഡ്‌സ്

ആദ്യ പകുതിയില്‍ പരുക്കേറ്റ് സൂപ്പർ താരം നെയ്മറിനെ പുറത്ത് പോകേണ്ടി വന്നതും ബ്രസീലിന് തിരിച്ചടിയായി

തോല്‍വിയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ബ്രസീല്‍ പിന്തള്ളപ്പെട്ടു. അര്‍ജന്റീനയാണ് ഒന്നാമത്, ഉറുഗ്വെ രണ്ടാമതും.

മറ്റ് മത്സരങ്ങളില്‍ വെനസ്വേല ചിലിയെ അട്ടിമറിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു വെസ്വേലയുടെ ജയം. പരാഗ്വെ ബൊളീവിയയെ ഒരു ഗോളിന് കീഴടക്കിയപ്പോള്‍ കൊളംബിയ - ഇക്വഡോര്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

logo
The Fourth
www.thefourthnews.in