ഇതാണ് ആ അപൂര്‍വ ഫോട്ടോയുടെ കഥ

ഇതാണ് ആ അപൂര്‍വ ഫോട്ടോയുടെ കഥ

ഓര്‍മകളില്‍ ആവേശവും നൊമ്പരവുമായി ജയന്‍
Updated on
2 min read

ജയനാണ് മുന്നില്‍. ഒരു തലമുറയുടെ മുഴുവന്‍ സിരകളില്‍ അഗ്‌നി പടര്‍ത്തിയ ആക്ഷന്‍ ഹീറോ. നാല്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ മറന്നിട്ടില്ല ആ കൂടിക്കാഴ്ച്ച. ഒരേ സമയം ആഹ്ളാദവും നൊമ്പരവുമുണര്‍ത്തുന്ന ഓര്‍മ. ജയന്‍ അവസാനമായി പങ്കെടുത്ത പൊതു ചടങ്ങുകളില്‍ ഒന്നായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കകം 'കോളിളക്കം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം ഓര്‍മയായി; 1980 നവംബര്‍ 16 ന്. കേരളത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ വിയോഗം.

സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു പഴയ ചിത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് കെ എസ് ആര്‍ ടി സിയുടെ മുന്‍ ഫുട്‌ബോള്‍ താരം ജി മോഹനിലെത്തിച്ചത്

സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു പഴയ ചിത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് കെ എസ് ആര്‍ ടി സിയുടെ മുന്‍ ഫുട്‌ബോള്‍ താരം ജി മോഹനിലെത്തിച്ചത്. കണ്ണൂരിനെതിരായ 1980ലെ സംസ്ഥാന അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിന് മുന്‍പ് തിരുവനന്തപുരം ടീമംഗങ്ങളെ മുഖ്യാതിഥിയായി എത്തിയ ജയന്‍ പരിചയപ്പെടുന്ന പടത്തില്‍ ടീമിലെ 'ബേബി'കളിലൊരാളായ മോഹന് പുറമെ മറ്റ് മൂന്ന് പഴയ പടക്കുതിരകളെ കൂടി കാണാം. മുന്‍ സംസ്ഥാന താരങ്ങളായ ടൈറ്റസ് കുര്യന്‍, കെ പി രത്‌നാകരന്‍, പിന്നെ തിരുവനന്തപുരത്തിന്റെ നായകനായ ടൈറ്റാനിയത്തിന്റെ സലിമും.

ഇതാണ് ആ അപൂര്‍വ ഫോട്ടോയുടെ കഥ
'ഗ്രാമത്തലവനും നരേഷ്‌ ടിക്കായത്തും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി'; ഉത്തർപ്രദേശിൽ അപമാനിക്കപ്പെട്ട കുട്ടിയുടെ കുടുംബം

ജയന്‍ മൈതാനത്തേക്ക് നടന്നുവരുമ്പോള്‍ ഉയര്‍ന്ന ആരവം ഇപ്പോഴുമുണ്ട് കാതില്‍.' ആലപ്പുഴയില്‍ ഏതോ ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയതായിരുന്നു സൂപ്പര്‍ താരം.

'ആലപ്പുഴയിലെ എസ് ഡി വി സ്‌കൂള്‍ മൈതാനത്തായിരുന്നു ഫൈനല്‍.,' -- മോഹന്റെ ഓര്‍മ്മ. 'ജയന്‍ യുവതലമുറയുടെ ഹരമായി തിളങ്ങി നില്‍ക്കുന്ന സമയമാണ്. തിയേറ്ററുകളിലെല്ലാം ജയന്‍ സിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും മുഖ്യാതിഥിയായി ജയന്‍ എത്തും എന്നറിഞ്ഞതോടെ ജനം ഗ്രൗണ്ടിലേക്ക് ഇരച്ചു കയറി. ചെറിയ ഗ്യാലറിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടിയോളം ആളുണ്ടായിരുന്നു കാണികളായി. ജയന്‍ മൈതാനത്തേക്ക് നടന്നുവരുമ്പോള്‍ ഉയര്‍ന്ന ആരവം ഇപ്പോഴുമുണ്ട് കാതില്‍.' ആലപ്പുഴയില്‍ ഏതോ ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയതായിരുന്നു സൂപ്പര്‍ താരം.

ഫൈനലില്‍ തിരുവനന്തപുരമാണ് ജയിച്ചത്. പ്രമുഖര്‍ പലരുണ്ടായിരുന്നു കെഎസ്ആര്‍ടിസി, ടൈറ്റാനിയം താരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ആ ടീമില്‍. സലിമിനും രത്‌നാകരനും ടൈറ്റസിനും മോഹനും പുറമെ നജീമുദ്ദീന്‍, അപ്പുക്കുട്ടന്‍, ജോഹര്‍, വി കെ ഉണ്ണി, നന്ദു, റഷീദ്, രാജപ്പന്‍, എം പി അശോകന്‍, ഗോളി കണ്ണപ്പന്‍, ആര്‍ച്ചി, പുന്നന്‍ ജേക്കബ്, കരുണാകരന്‍, കബീര്‍ദാസ് തുടങ്ങിയവര്‍.

''കൊല്ലംകാരായ നജീമുദ്ദീനേയും ടൈറ്റസ് കുര്യനെയുമൊക്കെ നേരത്തെ അറിയാം ജയന്. കൊല്ലം തേവള്ളി സ്വദേശിയാണല്ലോ അദ്ദേഹം. എന്റെ ജ്യേഷ്ഠനേയും നന്നായി അറിയാം'' -- മോഹന്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിന്റെ ശില്പികളില്‍ ഒരാളായ ഗോളി രവിയുടെ (കെ എസ് ഇ ബി) അനിയനാണ് തേവള്ളി സ്വദേശിയായ മോഹന്‍.

ഇതാണ് ആ അപൂര്‍വ ഫോട്ടോയുടെ കഥ
അമേരിക്കയിൽ വംശീയ ആക്രമണം; വെടിവയ്പ്പിൽ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു

ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. സ്ഥിരമായി ജിമ്മില്‍ പോകും. സിനിമാതാരമെന്ന തലക്കനമൊന്നും ഒരിക്കലും പ്രകടിപ്പിച്ചു കണ്ടിട്ടില്ല

''കായിക വിനോദങ്ങളോട് പൊതുവേയും ഫുട്‌ബോളിനോട് പ്രത്യേകിച്ചും ആഭിമുഖ്യമുണ്ടായിരുന്നു ജയൻ, വല്ലപ്പോഴുമൊക്കെ നാട്ടില്‍ വരുമ്പോള്‍ ഗവ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കളി കാണാന്‍ എത്തും. ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. സ്ഥിരമായി ജിമ്മില്‍ പോകും. സിനിമാതാരമെന്ന തലക്കനമൊന്നും ഒരിക്കലും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ജയന്റെ അപകട മരണം ഞങ്ങള്‍ക്കൊക്കെ വല്ലാത്തൊരു ആഘാതമായിരുന്നു. 43 വര്‍ഷം കഴിഞ്ഞിട്ടും അവിശ്വസനീയമായി തോന്നുന്നു ആ വേര്‍പാട് ''

കൊല്ലം സേസ ക്ലബ്ബിനും ലീഡേഴ്സ് ക്ലബ്ബിനും വേണ്ടി ബൂട്ടണിഞ്ഞുകൊണ്ടാണ് മോഹന്റെ തുടക്കം. 1978 ല്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ചേര്‍ന്നു. ഒന്നര പതിറ്റാണ്ടോളം കെഎസ്ആര്‍ടിസി ടീമംഗവും 84 മുതല്‍ 86 വരെ നായകനുമായിരുന്നു. അഖിലേന്ത്യാ റോഡ് ട്രാന്‍സ്പോര്‍ട്ട് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ ട്രാന്‍സ്‌പോര്‍ട്ടിന്റെ നിരവധി വിജയങ്ങളില്‍ പങ്കാളിയായി. 1986 ല്‍ തിരുവനന്തപുരം ജില്ലാ ടീം ക്യാപ്റ്റനായി. 1992 ലെ മധ്യപ്രദേശ് സീനിയര്‍ നാഷണല്‍സില്‍ കേരളത്തിന് കളിച്ചു. 2011 ലാണ് മോഹന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഗോളി രവിക്ക് പുറമെ കളിക്കളത്തില്‍ തിളങ്ങിയ മറ്റൊരു സഹോദരന്‍ കൂടിയുണ്ട് മോഹന് -- മുന്‍ കെ എസ് ഇ ബി ക്യാപ്റ്റന്‍ ജി ചന്ദ്രശേഖരന്‍ നായര്‍.

logo
The Fourth
www.thefourthnews.in