മെസിക്ക് ലഭിക്കുന്ന അംഗീകാരം ഡി മരിയയ്ക്കും ലഭിക്കണമെന്ന് അർജൻ്റീന മുൻ മാനേജർ മെനോട്ടി

മെസിക്ക് ലഭിക്കുന്ന അംഗീകാരം ഡി മരിയയ്ക്കും ലഭിക്കണമെന്ന് അർജൻ്റീന മുൻ മാനേജർ മെനോട്ടി

മെസിയുടെയും ഡീഗോ മറഡോണയുടെയും മരിയോ കെംപസിന്റെയും അതേ സ്ഥാനത്താണ് താന്‍ ഡി മരിയയെയും കാണുന്നതെന്ന് മെനോട്ടി
Updated on
1 min read

36 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് 2022 ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമില്‍ ലയണല്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് അര്‍ജന്റീന മുന്‍ പരിശീലകന്‍ സെസാര്‍ ലൂയിസ് മെനോട്ടി. ലോക കിരീടം ഉയര്‍ത്തിയ അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മരിയോ കെംപസ്, ഡീഗോ മറഡോണ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം തന്നെ ചേര്‍ത്തുവയ്‌ക്കേണ്ട പേരാണ് മരിയയുടേതെന്നും അവര്‍ക്കൊപ്പമാണ് താന്‍ മരിയയെ കാണുന്നതെന്നും മെനോട്ടി പറഞ്ഞു. 1978-ല്‍ കെംപസിന്റെ നേതൃത്വത്തില്‍ അര്‍ജന്റീന തങ്ങളുടെ ആദ്യ ലോകകിരീടം ചൂടുമ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു മെനോട്ടി.

പലരും മനപ്പൂര്‍വമോ അല്ലാതെയോ വിസ്മരിച്ചു പോയ ഒരു പേരാണ് എയ്ഞ്ചല്‍ ഡി മരിയയുടേത്

2022 ലോകകപ്പില്‍ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ അര്‍ജന്റീനയുടെ 'മാലാഖ' മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ മരിയ 36ാം മിനിറ്റില്‍ നേടിയ ഗോള്‍ അര്‍ജന്റീനയ്ക്ക് നിര്‍ണായകമായിരുന്നു. അതിന് മുന്‍പ് 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ ഫൈനലുകളിലും മരിയയുടെ ഗോള്‍ അര്‍ജന്റീനയുടെ യശസ്സുയര്‍ത്തി. അതുകൊണ്ട് തന്നെ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രാധാന്യം മരിയയ്ക്കും ആവശ്യമാണെന്ന് മെനോട്ടി പറയുന്നു.

മെസിക്ക് ലഭിക്കുന്ന അംഗീകാരം ഡി മരിയയ്ക്കും ലഭിക്കണമെന്ന് അർജൻ്റീന മുൻ മാനേജർ മെനോട്ടി
കാത്തിരിപ്പിന് വിരാമം; എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലെത്തി

''ഏതു ചാമ്പ്യന്‍ഷിപ്പ് എടുത്താലും അതിലെല്ലാം മരിയ നന്നായി കളിച്ചിട്ടുണ്ട്. ഫുട്‌ബോളിനെക്കുറിച്ച് അറിയുന്നവര്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു. എന്നെക്കാള്‍ അവനിലെനിക്ക് വിശ്വാസമുണ്ട്. അദ്ദേഹം എനിക്ക് വലിയൊരു മാതൃകയാണ് '' - മെനോട്ടി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in