ഗോകുലം കേരള വീണ്ടും വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍

ഗോകുലം കേരള വീണ്ടും വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍

സെമി ഫൈനലില്‍ ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെ തോല്‍പിച്ചായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം.
Updated on
1 min read

തുടരെ മൂന്നാം തവണയും ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു ഗോകുലം കേരള എഫ്.സി. ഇന്നു നടന്ന സെമി ഫൈനലില്‍ ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെ തോല്‍പിച്ചായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

മത്സരത്തില്‍ ആദ്യം ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചടി. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ കമല ദേവിയിലൂടെ ഈസ്‌റ്റേണ്‍ യൂണിയനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇന്ദുമതി ഗോകുലത്തിനെ ഒപ്പമെത്തിച്ചു.

സമനിലഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഗോകുലം മത്സരത്തില്‍ പിടിമുറുക്കുന്നതാണ് പിന്നീട് കണ്ടത്. പിന്നീട് നിരന്തരം ആക്രമണം അഴിച്ചുവിട്ട ഗോകുലം 45-ാം മിനിറ്റില്‍ സബിത്രയിലൂടെ ലീഡ് നേടി. ആദ്യ പകുതി 2-1 എന്ന നിലയില്‍ അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയില്‍ എതിരാളികള്‍ക്ക് ഒരവസരവും നല്‍കിയില്ല.

55-ാം മിനിറ്റില്‍ സബിത്ര നല്‍കിയ പാസില്‍ നിന്നു ലക്ഷ്യം കണ്ട വിവിയന്‍ അവരുടെ ലീഡ് ഉയര്‍ത്തി. 70-ാം മിനിറ്റില്‍ സബിത്ര വീണ്ടും വഴിയൊരുക്കിയപ്പോള്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ ഇന്ദുമതി ഗോകുലത്തിന്റെ പട്ടിക തികച്ചു. ഫൈനലില്‍ കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

logo
The Fourth
www.thefourthnews.in