ചാമ്പ്യന്മാര്‍ക്കു മുന്നില്‍ മുട്ടുവിറച്ച് ബെംഗളുരു; ഓഗ്ബച്ചെ ഗോളില്‍ ഹൈദരാബാദ്
Pal PILLAI

ചാമ്പ്യന്മാര്‍ക്കു മുന്നില്‍ മുട്ടുവിറച്ച് ബെംഗളുരു; ഓഗ്ബച്ചെ ഗോളില്‍ ഹൈദരാബാദ്

നാളെ നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്.സിയെ നേരിടും.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിക്കെതിരേ കരുത്തരായ ബംഗളുരു എഫ്‌സിക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് ബംഗളുരുവിനെ തുരത്തിയത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം മത്സരത്തിന്റെ 83-ാം മിനിറ്റിലായിരുന്നു ഓഗ്ബച്ചെ സ്‌കോര്‍ ചെയ്തത്. ക്ലോസ് റെയ്ഞ്ചില്‍ തലയ്ക്കു പാകത്തിനു കിട്ടിയ ക്രോസില്‍ തലവച്ചായിരുന്നു താരത്തിന്റ സ്‌കോറിങ്.

ശേഷിച്ച മിനിറ്റുകളില്‍ സമനില ഗോളിനായി ബെംഗളുരു കിണഞ്ഞു പൊരുതിയെങ്കിലും ഹൈദരാബാദ് പ്രതിരോധം വഴങ്ങിയില്ല. ജയത്തോടെ പോയിന്റു പട്ടികയില്‍ തലപ്പത്തെത്താനും ഹൈദരാബാദിനായി. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റാണ് അവര്‍ക്കുള്ളത്.

മൂന്നു മത്സരങ്ങളില്‍ നിന്ന് ഓരോ ജയവും തോല്‍വിയും സമനിലയുമായി നാലു പോയിന്റുള്ള ബെംഗളുരു നാലാം സ്ഥാനത്താണ്. ലീഗില്‍ നാളെ നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്.സിയെ നേരിടും. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ പോരാട്ടമാണിത്.

logo
The Fourth
www.thefourthnews.in