ഞാന്‍ കരുത്തനാണ്, തിരിച്ചു വരുമെന്ന് പ്രതീക്ഷയുണ്ട് : പെലെ
സാവോപോളോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഇതിഹാസതാരം പെലെ ആരാധകര്‍ക്കായി സന്ദേശം പങ്കുവെച്ചിരിക്കുകയാണ്. പെലെയുടെ ആരോഗ്യസ്ഥിതിയില്‍ നിരാശരായ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സന്ദേശം. തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ശക്തനായിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ഇതോടെ ലോകമെങ്ങുമുള്ള ആരാധകര്‍ ആശങ്കയിലായി.
കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി.ത് ഇതിനു പിന്നാലെയാണ് പെലെ സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത്.
'' സുഹൃത്തുകളെ, എല്ലാവരും സമാധാനമായിരിക്കുകയും പ്രതീക്ഷനിര്‍ഭരമായി ഇരിക്കുകയും വേണം. ഞാന്‍ കരുത്തനാണ്, വലിയ പ്രതീക്ഷകളോടെ തന്നെ ചികിത്സ തുടരുകയാണ്. എനിക്ക് ലഭിക്കുന്ന പരിചരണങ്ങള്‍ക്ക് മുഴുവന്‍ മെഡിക്കല്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു. എനിക്ക് ദൈവത്തില്‍ വളരെയധികം വിശ്വാസമുണ്ട്. ലോകമെമ്പാടുമുള്ളവരില്‍ നിന്ന് ലഭിക്കുന്ന സ്നേഹ സന്ദേശങ്ങള്‍ എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കുന്നു. ലോകകപ്പില്‍ ബ്രസീലിന്‌റെ മുന്നേറ്റം കാണുന്നതും സന്തോഷം നല്‍കുന്നു. എല്ലാത്തിനും എല്ലാവര്‍ക്കും നന്ദി'' അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
82 കാരനായ പെലെ ചൊവ്വാഴ്ച്ച മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിവ് ചെക്കപ്പിനായി ആശുപത്രിയിലെത്തിയ അദ്ദേഹത്തെ അനാരോഗ്യം പരിഗണിച്ച് അവിടെ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നും ചികിത്സയോട് ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുന്നുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് ആരോഗ്യനില ഗുരുതരമായി.
പെലെയുടെ അസുഖ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് പല പ്രമുഖരും പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ലോകകപ്പ് ആതിഥേയരായ ഖത്തറും പെലെയ്ക്ക് ആശംസകള്‍ അറിയിച്ചു. ഖലീഫ സ്റ്റേഡിയത്തിന് അടുത്തുള്ള ആസ്പയര്‍ ടവറില്‍ അദ്ദേഹത്തിന്റെ 10ാം നമ്പര്‍ ജേഴ്സിയിലുള്ള ചിത്രം തെളിയിച്ചു.