ഇഗോര്‍ സ്റ്റിമാക്
ഇഗോര്‍ സ്റ്റിമാക്

സ്റ്റിമാക്കിന് ഒരു മത്സരവിലക്ക് മാത്രം; കുവൈറ്റിനെതിരേ തിരിച്ചെത്തും

സ്റ്റിമാക്കിനെ കളത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചെങ്കിലും അച്ചടക്ക സമിതിക്ക് അയയ്ക്കില്ലെന്ന് സാഫ് ജനറല്‍ സെക്രട്ടറി അന്‍വറുള്‍ ഹഖ്
Updated on
1 min read

സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനെതിരേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്‌ ഒരു മത്സര വിലക്കിന് ശേഷം തിരിച്ചെത്തും. ചൊവ്വാഴ്ച്ച നടക്കുന്ന കുവൈറ്റിനെതിരായ മത്സരത്തില്‍ സ്റ്റിമാക്‌ ഇന്ത്യന്‍ ടീമിനെ നിയന്ത്രിക്കാന്‍ സൈഡ് ലൈനില്‍ ഉണ്ടാകും. പാകിസ്താനെതരായ മത്സരത്തില്‍ സംഭവിച്ചത് ഒന്നിലധികം മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ തക്ക ഗൗരവമുള്ള കുറ്റമുള്ളതല്ലെന്നും. അതിനാല്‍ തുടര്‍ നടപടികള്‍ക്കായി സാഫ് അച്ചടക്ക സമിതിയെ സമീപിക്കില്ലെന്നും സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷ്ന്‍ ജനറല്‍ സെക്രട്ടറി അന്‍വറുള്‍ ഹഖ് പറഞ്ഞു.

റഫറിയുടെയും മാച്ച് കമ്മീഷണറുടെയും റിപ്പോര്‍ട്ടില്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇത് സ്റ്റിമാക്കിനെ കളത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചെങ്കിലും അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുന്‍പ് ശനിയാഴ്ച ഇന്ത്യയുടെ നേപ്പാളിനെ നേരിടും. സഹപരിശീലകന്‍ ഗാവ്‌ലിആ മത്സരത്തില്‍ ടീമിന്റെ ചുമതല ഏറ്റെടുക്കും.

എതിര്‍ കളിക്കാരന്റെ പ്രവൃത്തിയെ ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയതിന് റഫറി സ്റ്റിമാച്ചിന് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു

പാകിസ്താന്‍ താരം അബ്ദുള്ള ഇഖ്ബാല്‍ ത്രോ-ഇന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്റ്റിമാക്‌ ഇടപെട്ട് പന്ത് പിടിച്ചുവാങ്ങിയതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. ഇത് ഇരു ടീമുകളുടെയും കളിക്കാരും കോച്ചിങ് സ്റ്റാഫുകളും തമ്മിലുള്ള വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു. കലഹം രൂക്ഷമായതോടെ പ്രശ്‌നം പരിഹരിക്കാന്‍ റഫറി പ്രജ്വല്‍ ഛേത്രിക്കും മാച്ച് ഒഫീഷ്യല്‍സിനും ഇടപെടേണ്ടി വന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമായപ്പോള്‍ എതിര്‍ കളിക്കാരന്റെ പ്രവൃത്തിയെ ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയതിന് റഫറി സ്റ്റിമാച്ചിന് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു.

ഇഗോര്‍ സ്റ്റിമാക്
സാഫ് കപ്പ്: പാകിസ്താന് ഛേത്രിയുടെ ഹാട്രിക് പ്രഹരം, ഇന്ത്യയ്ക്ക് വിജയത്തുടക്കം

ചുവപ്പ് കാര്‍ഡ് കണ്ടതോടെ സ്റ്റിമാക്കിന്‌ മത്സരത്തിന്റെ ബാക്കി സമയം സൈഡ്‌ലൈനില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. ചുവപ്പ് കാര്‍ഡ് കിട്ടിയ ഒരു കളിക്കാനോ പരിശീലകനോ ചെയ്ത കുറ്റം ഗുരുതരമാണെങ്കില്‍ ചിലപ്പോള്‍ നാല് മത്സരങ്ങളില്‍ നിന്ന് വരെ വിലക്കു നേരിടാന്‍ സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in