മെസി എത്തിയതിന് ശേഷം ആദ്യമായി ജയമില്ലാതെ മയാമി

മെസി എത്തിയതിന് ശേഷം ആദ്യമായി ജയമില്ലാതെ മയാമി

ഹോം ഗ്രൗണ്ടില്‍ രണ്ട് ഫ്രീ കിക്കുകള്‍ ഗോളാക്കി മാറ്റുന്നതില്‍ മെസി പരാജയപ്പെട്ടു.
Updated on
1 min read

ലയണല്‍ മെസി എത്തിയ ശേഷമുള്ള ഇന്റര്‍മയാമിയുടെ വിജയക്കുതിപ്പിന് വിരാമം. ഇന്ന് നടന്ന മേജര്‍ ലീഗ് സോക്കറില്‍ മെസിയെയും കൂട്ടരെയും നാഷ്‌വില്ലെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി. ഹോം ഗ്രൗണ്ടില്‍ രണ്ട് ഫ്രീ കിക്കുകള്‍ ഗോളാക്കി മാറ്റുന്നതില്‍ മെസി പരാജയപ്പെട്ടു. അതോടെ ഇന്റര്‍ മയാമിയില്‍ ചേക്കേറിയതിന് ശേഷം മെസി ഗോളോ അസിസ്‌റ്റോ നല്‍കാത്ത ആദ്യ മത്സരം കൂടിയായി ഇത്. താരം അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സഹതാരങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാധിച്ചില്ല.

മെസി എത്തിയതിന് ശേഷം ആദ്യമായി ജയമില്ലാതെ മയാമി
ഏഷ്യാ കപ്പ് ക്രിക്കറ്റ്: ആദ്യ ജയം പാകിസ്താന്

മത്സരത്തിലുടനീളം മയാമിക്കായിരുന്നു മുന്‍തൂക്കം. 13 ഷോട്ടുകളാണ് മയാമി തൊടുത്തത് അതില്‍ നാലെണ്ണവും ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാല്‍ ഒന്നിന് പോലും എതിരാളികളുടെ ഗോള്‍വല കുലുക്കാനായില്ല. മെസി, ബുസ്‌കറ്റസ്, ആല്‍ബ എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.

നിലവില്‍ ടീം 24 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി 14ാം സ്ഥാനത്ത് തുടരുകയാണ്

ഇന്ന് നടന്ന മത്സരത്തിലെ സമനില ഇന്റര്‍മയാമിയുടെ പോയിന്റ് ടേബിളിലെ മുന്നോട്ട് പോക്കിനെയാണ് അവതാളത്തിലാക്കിയിരിക്കുന്നത്. നിലവില്‍ ടീം 24 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി 14ാം സ്ഥാനത്ത് തുടരുകയാണ്. മെസി അമേരിക്കയില്‍ അരങ്ങേറ്റം നടത്തിയ ശേഷമുള്ള ഒന്‍പത് മത്സരങ്ങളിലും മയാമി ജയിച്ചിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഇരു ടീമിന്റെയും ഗോള്‍കീപ്പര്‍മാരടക്കം കിക്കെടുത്ത മത്സരത്തില്‍ 10-9 നായിരുന്നു മയാമിയുടെ ജയം. മയാമിയുടെ കാണികള്‍ക്കു മുന്നില്‍ തന്നെ അവരെ സമനിലയില്‍ പൂട്ടിയ നാഷ്‌വില്ലെയ്ക്ക് ഇതൊരു മധുര പ്രതികാരം കൂടിയാണ്.

logo
The Fourth
www.thefourthnews.in