കളത്തിലിറങ്ങിയത് പകരക്കാരനായി, 94ാം മിനിറ്റില്‍ ഗോള്‍; ഇന്റര്‍ മയാമിയില്‍ മെസി യുഗത്തിന് തുടക്കം

കളത്തിലിറങ്ങിയത് പകരക്കാരനായി, 94ാം മിനിറ്റില്‍ ഗോള്‍; ഇന്റര്‍ മയാമിയില്‍ മെസി യുഗത്തിന് തുടക്കം

54ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്.
Updated on
1 min read

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഇന്റര്‍ മയാമിയില്‍ ഗംഭീര അരങ്ങേറ്റം. ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്സ് കപ്പില്‍ മെക്സിക്കോ ക്ലബ് ക്രൂസ് എയ്‌സുളുമായുള്ള മത്സരത്തിലാണ് മെസി കളത്തിലിറങ്ങിയത്. 54ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മയാമിക്ക് വേണ്ടി ഗോള്‍ വേട്ടയ്ക്കും മെസി തുടക്കമിട്ടു. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അധിക സമയത്തായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. ഫ്രീകിക്കിലൂടെയാണ് മെസി ഇന്റര്‍ മയാമിക്കായുള്ള ആദ്യ ഗോള്‍ നേടിയത്. മെസി ഗോളിലൂടെ മത്സരത്തില്‍ ഇന്റര്‍ മയാമി വിജയം കുറിച്ചു.

മെസി എന്ന ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇന്റര്‍ മയാമിയ്ക്ക് ഗുണം ചെയ്യും എന്ന് വ്യക്തമാക്കുന്നത് തന്നെയാണ് മത്സര ഫലം നല്‍കുന്ന സൂചന

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലെ മെസിയുടെ അരങ്ങേറ്റം കാണാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരുന്നത്. എന്നാല്‍ 54 മിനിറ്റ് വരെ ഇതിനായി അരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരികയും ചെയ്തു.ക്രൂസ് എയ്‌സുളിനെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുമ്പോളായിരുന്നു മെസി കളത്തിലിറങ്ങിയത്. തൊട്ടു പിന്നാലെ ക്രൂസ് എയ്‌സുള്‍ സമനില ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇന്റര്‍ മയാമിയ്ക്ക് ഗുണം ചെയ്യും എന്ന് വ്യക്തമാക്കുന്നത് തന്നെയാണ് മത്സര ഫലം നല്‍കുന്ന സൂചന.

മെസിക്കൊപ്പം ബാഴ്സലോണയിലെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമി ടീമിലുണ്ട്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ കളി അവസാനിപ്പിച്ച ശേഷമാണ് മെസി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ ചേര്‍ന്നത്. മെസിക്കൊപ്പം ബാഴ്സലോണയിലെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമി ടീമിലുണ്ട്. മറ്റൊരു മുന്‍ ബാഴ്സ താരം ജോര്‍ഡി ആല്‍ബയും ഉടനെത്തും. ലീഗില്‍ മോശം പ്രകടനമാണ് മയാമിയുടേത്.

logo
The Fourth
www.thefourthnews.in