സംഘര്‍ഷം മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ - പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും
Robert Cianflone

സംഘര്‍ഷം മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ - പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും

ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഖത്തറില്‍ അരങ്ങേറിയപ്പോള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും കാണികളും എത്തിയിരുന്നു
Updated on
1 min read

പന്തുരുണ്ട് തുടങ്ങിയ കാലം മുതല്‍ തന്നെ വിവാദങ്ങളും അധിക്ഷേപങ്ങളും ആഗോള പ്രശ്നങ്ങളും യുദ്ധവുമെല്ലാം ഫുട്ബോള്‍ മൈതാനങ്ങളിലും കളം പിടിച്ചിട്ടുണ്ട്. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മറികടന്ന് താരങ്ങളേയും ടീമുകളേയും ടൂര്‍ണമെന്റുകളേയും അത് ബാധിച്ചിരിക്കുകയാണിപ്പോള്‍.

ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഖത്തറില്‍ അരങ്ങേറിയപ്പോള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും കാണികളും എത്തിയിരുന്നു. സ്പെയിന്‍ - മൊറോക്കൊ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു സംഭവം സ്പെയിനിനെ കീഴടക്കിയതിന് ശേഷം പലസ്തീന്‍ പതാക ഉയര്‍ത്തിയാണ് മൊറോക്കന്‍ താരങ്ങള്‍ ജയം ആഘോഷിച്ചത്. പലസ്തീനെ സ്വതന്ത്രമാക്കുക എന്ന എഴുതിയ ബാനറുകള്‍ ആരാധകരും ഉയര്‍ത്തി. ഫ്രാന്‍സ്-ടുണീഷ്യ മത്സരത്തിനിടെ ഒരു കാണി പലസ്തീന്റെ പതാകയുമായി മൈതാനത്തേക്ക് ഓടിയെത്തിയതും അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ലോകകപ്പിലെ പല മത്സരങ്ങള്‍ക്കിടയിലും പലസ്തീന്‍ പതാകകള്‍ ഉയര്‍ന്നു. ഒരുവര്‍ഷത്തിനിപ്പുറം പലസ്തീനും ഇസ്രയേലും ചോരക്കളമാകുമ്പോള്‍ ഫുട്ബോളിലെ സാഹചര്യങ്ങളും വ്യത്യസ്തമല്ല.

സംഘര്‍ഷം മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ - പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും
പാകിസ്താന്‍ താരങ്ങള്‍ക്കു നേരെ ജയ്ശ്രീരാം വിളി; തരംതാണ പെരുമാറ്റമെന്ന് ഉദയനിധി സ്റ്റാലിൻ

ലീഗുകളും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും

പലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം നിലവില്‍ ഫുട്ബോള്‍ ലീഗുകളേയും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളേയും ബാധിച്ചിരിക്കുകയാണ്. മലേഷ്യയില്‍ നടക്കുന്ന മെര്‍ദേക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പലസ്തീന്‍ ഫുട്ബോള്‍ ടീം പിന്മാറിയത് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്. പലസ്തീന്റെ പിന്മാറ്റത്തോടെ ടൂര്‍ണമെന്റ് മൂന്ന് ടീമുകളിലേക്ക് ചുരുങ്ങി. ഭാവിയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും (2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട്, ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ്) പലസ്തീന്റെ പങ്കാളിത്തത്തില്‍ ഇതോടെ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേലില്‍ നടക്കാനിരിക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ യുവേഫ നിര്‍ബന്ധിതരായത്.

ഐക്യദാര്‍ഢ്യവും ഇരട്ടനീതിയും

ജര്‍മ്മന്‍ ക്ലബ്ബായ ഷാല്‍ക്കെയുടെ താരം യൂസഫ് കബഡായ് സമൂഹമാധ്യമങ്ങളിലൂടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്ലബ്ബ് അധികൃതരുടെ എതിര്‍പ്പില്‍ തന്റെ പ്രസ്താവന താരത്തിന് പിന്‍വലിക്കേണ്ടി വരികയും പൊതുമധ്യത്തില്‍ മാപ്പ് പറയേണ്ടതായും വന്നു. ഈ സംഭവം കായിക താരങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഏര്‍പ്പെടുന്നതിലെ സങ്കീര്‍ണതകള്‍ തുറന്നുകാണിച്ചെന്ന് തന്നെ പറയാം. 19 വയസുള്ള മുന്നേറ്റനിര താരമാണ് കബഡായ്. തുര്‍ക്കിക്ക് വേണ്ടി കളിച്ചിരുന്ന താരം 2018 മുതല്‍ ജര്‍മനിയുടെ അണ്ടര്‍ 18 ടീമിന്റെ ഭാഗമാണ്. എന്നാല്‍ ബയേണ്‍ മ്യൂണിക്‌ താരം ഡാനിയല്‍ പെരേറ്റ്സ് ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഒരു വിവാദവുമുണ്ടായില്ല എന്നത് ഇരട്ടനീതി വ്യക്തമാക്കുന്നു.

സംഘര്‍ഷം മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ - പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും
CWC2023 | 'സമയം അനുയോജ്യമായിരുന്നില്ല'; കോഹ്ലിയുടെ ജേഴ്സി വാങ്ങിയതില്‍ ബാബറിനെതിരെ അക്രം

സ്കോട്ട്ലന്‍ഡിലും വിവാദം

സ്കോട്ട്ലന്‍ഡിലെ കെല്‍റ്റിക്ക് ഫുട്ബോള്‍ ക്ലബ്ബിന്റെ ഭാഗമായ ഇസ്രയേലി താരം ലീല്‍ അബാദയാണ് വിവാദത്തില്‍ അകപ്പെട്ട മറ്റൊരു താരം. അബാദയുടെ ഇസ്രയേലി ബന്ധം ആരാധകര്‍ക്കിടയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായി. ആരാധകര്‍ ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ക്ലബ്ബ് വിടണമെന്ന് ഇസ്രയേലില്‍ നിന്ന് അബാദയ്ക്ക് സമ്മര്‍ദമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെല്‍റ്റിക്ക് ക്ലബ്ബ് അധികൃതര്‍ അബാദയ്ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തത്.

logo
The Fourth
www.thefourthnews.in