ഐഎസ്എല്‍:  ജംഷഡ്പൂരിനെയും വീഴ്ത്തി, ജയം തുടര്‍ന്ന് ഹൈദരാബാദ്

ഐഎസ്എല്‍: ജംഷഡ്പൂരിനെയും വീഴ്ത്തി, ജയം തുടര്‍ന്ന് ഹൈദരാബാദ്

ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പൂര്‍ എഫ്‌സിയെ പരാജയപ്പെട്ടുത്തി
Updated on
1 min read

ഐ എസ് എല്‍ ചരിത്രത്തില്‍ ജംഷഡ്പൂരിനെതിരെ ഹൈദരാബാദിന്റെ ആദ്യ ജയം. ജംഷഡ്പൂരിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജയം തടയുവാന്‍ കരുതിയാണ് ആതിഥേയര്‍ ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഹൈദരാബാദിനെ പിടിച്ച് കെട്ടുന്നതില്‍ വിജയിച്ച അവര്‍, ഹൈദരാബാദ് പാളയത്തിലേക്ക് ആക്രമണം സംഘടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഹൈദരാബാദ് കീപ്പര്‍ ലക്ഷമികാന്ത് കട്ടിമണിയുടെ സേവുകള്‍ ഹൈദരാബാദിനെ രക്ഷിക്കുകയായിരുന്നു. പക്ഷേ മുപ്പത്തിയെട്ടാം മിനുട്ടില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ചത് മൂലം കട്ടിമണിക്ക് പിന്നീട് കളം വിടേണ്ടി വന്നു.

രണ്ടാം പകുതി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഹൈദരാബാദ് ഗോള്‍ കണ്ടെത്തിയതോടെ ജംഷഡ്പൂര്‍ വിറച്ചു. ഒഗ്ബച്ചയെ ലക്ഷ്യമാക്കി വന്ന ഹാളിഛരണിന്റെ ക്രോസ്സ് ക്ലിയര്‍ ചെയ്ത പീറ്റര്‍ ഹാര്‍ട്ട്‌ലിക്ക് തെറ്റി. പന്ത് വന്നെത്തിയത് യാസിറിന്റെ കാലില്‍, മാര്‍ക് ചെയ്യപ്പെടാതെ നിന്ന മുഹമ്മദ് യാസിറെടുത്ത ഷോട്ട് ഹൈദരാബാദിന് ഗോള്‍ സമ്മാനിച്ചു.

പിന്നീട് ഗോള്‍ മടക്കാന്‍ ജംഷഡ്പൂര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കളിതീരാന്‍ ഏഴ് മിനുട്ട് ബാക്കി നില്‍ക്കെ ബോക്സിന് വെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മത്സരത്തിന്റെ അധികസമയത്ത് കിട്ടിയ സുവര്‍ണാവസരം ഇഷാന്‍ പണ്ഡിത പാഴക്കുക കൂടെ ചെയ്തതോടെ അവര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

ജയത്തോടെ രണ്ടമതുള്ള എഫ്‌സി ഗോവയില്‍ നിന്ന് ഏഴ് പോയിന്റ് വ്യതാസത്തോടെ ഒന്നാം സ്ഥാനത്തെത്തി ഹൈദരാബാദ്. ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയിന്റാണ് ഹൈദരാബാദിനുള്ളത്. തോല്‍വിയോടെ ജംഷഡ്പൂര്‍ നാല് പോയിന്റുമായി ഒമ്പതാം സ്ഥനത്ത് തുടരും.

logo
The Fourth
www.thefourthnews.in