ബെന്‍സേമ യുവേഫയുടെ താരം; ചാമ്പ്യന്‍സ് ലീഗില്‍ മരണഗ്രൂപ്പായി സി
യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരത്തിനുള്ള അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമ ഏറ്റുവാങ്ങി. ഇന്നു നടന്ന ചടങ്ങില്‍ നടന്ന പ്രഖ്യാപനത്തില്‍ ബെന്‍സേമയ്ക്ക് എതിരാളികളേ ഉണ്ടായിരുന്നില്ല. കഴിഞ്ഞ സീസണില്‍ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ടോപ്‌സ്‌കോററായ പ്രകടനമാണ് ബെന്‍സേമയെ തുണച്ചത്.
ലാലിഗയിൽ 32 കളികളിൽ നിന്നായി 27 ഗോളുകൾ നേടി കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആയി ബെൻസെമ
ലാലിഗയിൽ 32 കളികളിൽ നിന്നായി 27 ഗോളുകൾ നേടി കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആയ ബെൻസെമ ചാമ്പ്യൻസ് ലീഗിൽ 12 കളികളിൽ നിന്ന് 15 ഗോളുകൾ നേടി. റയൽ മാഡ്രിഡിന്റെ സഹതാരമായ തിബോട്ട് കോർട്ടോയിസ്, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ എന്നിവരെ പിന്നിലാക്കിയാണ് ഫ്രഞ്ച് താരം അവാർഡ് സ്വന്തമാക്കിയത്.
റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അൻസെലോട്ടിയാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയത്. നാലാമത് ചാമ്പ്യൻസ് ലീഗ് കിരീടമാണ് കാർലോ കഴിഞ്ഞ വർഷത്തെ കിരീട നേട്ടത്തോടെ പേരിൽ കുറിച്ചത്. ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്, സിറ്റി പരിശീലകൻ പെപ് ഗാർഡിയോള എന്നിവരെ പിന്തള്ളിയാണ് റയൽ പരിശീലകന്റെ നേട്ടം. മികസിഗ വനിതാ താരമായി ബാഴ്‌സലോണയുടെ അലക്സിയ പുട്ടെല്ലസ് തിരഞ്ഞെടുക്കപെട്ടു.
കഴിഞ്ഞ ഒന്നര പതിറാണ്ടിനിടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ചിത്രത്തില്‍ ഇല്ലാതിരുന്ന പുരസ്‌കാര പ്രഖ്യാപനം കൂടിയായി ഇത്തവണ. ചാമ്പ്യന്‍സ് ലീഗ് പുതിയ സീസണിലേക്കുള്ള ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പും നടന്നു.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്
ഗ്രൂപ്പ് എ
അയാക്‌സ്
ലിവർപൂൾ
നാപോളി
റേഞ്ചേഴ്സ് എഫ്സി
ഗ്രൂപ്പ് ബി
എഫ്സി പോര്‍ട്ടോ
അത്ലറ്റികോ മാഡ്രിഡ്
ബയേർ ലെവർകുസെൻ
ക്ലബ് ബ്രൂഗെ
ഗ്രൂപ്പ് സി
ബയേൺ മ്യൂണിക്
ബാഴ്‌സലോണ
ഇന്റർ മിലാൻ
എഫ്‌സി വിക്ടോറിയ പ്ലസെൻ
ഗ്രൂപ്പ് ഡി
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്
ടോട്ടൻഹാം
സ്‌പോർട്ടിംഗ് സി.പി
ഒളിമ്പിക് ഡി മാർസെയിൽ
ഗ്രൂപ്പ് ഇ
എസി മിലാൻ
ചെൽസി
സൽസ്‌ബർഗ്
ഡയനാമോ സാഗ്രെബ്
ഗ്രൂപ്പ് എഫ്
റയൽ മാഡ്രിഡ്
ആർബി ലെയ്പ്‌സിഗ്
ഷാക്തർ ഡൊണെസ്‌ക്
സെൽറ്റിക് എഫ്സി
ഗ്രൂപ്പ് ജി
മാഞ്ചസ്റ്റർ സിറ്റി
സെവിയ്യ
ബൊറൂസിയ ഡോർട്മുണ്ട്
എഫ്സി കോപ്പൻഹേഗൻ
ഗ്രൂപ്പ് എച്ച്
പിഎസ്ജി
യുവന്റസ്
ബെൻഫിക്ക
മക്കാബി ഹൈഫ എഫ്‌സി