സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്; കരാര്‍ 2026വരെ

സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്; കരാര്‍ 2026വരെ

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കല്‍ സ്റ്റാറെ തന്റെ പരിശീലന മിടുക്കിനും നേതൃത്വഗുണങ്ങള്‍ക്കും പേരുകേട്ട പരിശീലകനാണ്
Updated on
1 min read

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബിന്റെ പുതിയ കോച്ചായി സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെയെ നിയമിച്ചു. 2026 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ കോച്ചായി നാല്‍പ്പത്തിയെട്ടുകാരനായ സ്റ്റാറെ തുടരും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുകുമനോവിച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ കോച്ചിനെ നിയമിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കല്‍ സ്റ്റാറെ തന്റെ പരിശീലന മിടുക്കിനും നേതൃത്വഗുണങ്ങള്‍ക്കും പേരുകേട്ട പരിശീലകനാണ്. പരിശീലകനായി ഒന്നിലധികം ലീഗുകളിലും വിവിധ രാജ്യങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. എഐകെ (സ്വീഡന്‍), പാനിയോനിയോസ് (ഗ്രീസ്), ഐഎഫ്‌കെ ഗോട്ടെബര്‍ഗ് (സ്വീഡന്‍), ഡാലിയന്‍ യിഫാങ് (ചൈന), ബി കെ ഹാക്കന്‍ (സ്വീഡന്‍), സാന്‍ ജോസ് എര്‍ത്ത്ക്വേക്ക്‌സ് (യുഎസ്എ), ഉതൈ താനി (തായ്‌ലന്‍ഡ്) തുടങ്ങിയ പ്രമുഖ ടീമുകളുമായി 400-ലധികം മത്സരങ്ങള്‍ സ്റ്റാറെ കൈകാര്യം ചെയ്തിട്ടുണ്ട്.

എഐകെയെ സ്വീഡിഷ് ആള്‍സ്വെന്‍സ്‌കാന്‍ ലീഗ് കിരീടത്തിലേക്കും സ്വെന്‍സ്‌ക കപ്പ്, സൂപ്പര്‍കുപെന്‍ കപ്പ് എന്നിവയിലേക്ക് നയിച്ചതും ഐഎഫ്കെ ഗോട്ടെബര്‍ഗിനെ സ്വെന്‍സ്‌ക കപ്പിലേക്ക് നയിച്ചതും സ്റ്റാറെയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളാണ്.

സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്; കരാര്‍ 2026വരെ
ലെവർകൂസന്റെ അപരാജിതക്കുതിപ്പ് അവസാനിച്ചു; യൂറോപ്പ ലീഗ് കിരീടം ചൂടി അറ്റലാന്റ

വലിയ പദവിയാണ് ലഭിച്ചിരിക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും സ്റ്റാറെ പറഞ്ഞു. ഏഷ്യയില്‍ കോച്ചിങ് കരിയര്‍ തുടരാനും മനോഹരമായ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ രാജ്യത്ത് പരിശീലകനായി എത്താന്‍ കഴിഞ്ഞതിലും വളരെ അഭിമാനിക്കുന്നെന്നും സ്റ്റാറെ പറഞ്ഞു.

വാസ്ബി യുണൈറ്റഡിനൊപ്പം ഹെഡ് കോച്ചിംഗ് കരിയര്‍ ആരംഭിച്ച സ്റ്റാറെ 2008ല്‍ എഐകെയില്‍ ചുമതലയേറ്റു. 2009-ല്‍ സ്വീഡിഷ് ലീഗ് കിരീടത്തിനും സ്വീഡിഷ് കപ്പിനും ശേഷം 2010ല്‍ അദ്ദേഹം ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമായ പാനിയോനോസിലേക്ക് ചേക്കേറി. പിന്നീടെ ഐഎഫ്‌കെയെ പരിശീലിപ്പിക്കാന്‍ സ്വീഡനിലേക്ക് പോവുകയും 2014ല്‍ സ്വീഡിഷ് കപ്പ് ജേതാക്കളാക്കുകയും ചെയ്തു.

ഐഎസ്എല്‍ ക്ലബ് നിയന്ത്രിക്കുന്ന ആദ്യ സ്വീഡിഷ് താരം കൂടിയാണ് സ്റ്റാറെ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീമിന് മികച്ച പ്രകടനം നടത്താനും വരും സീസണുകളില്‍ കിരീടംനേട്ടത്തിനുള്ള പ്രചോദനമാകുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനെജ്‌മെന്റ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in