എഐഎഫ്എഫ് നടപടിക്കെതിരേ അപ്പീല്‍ നല്‍കി ബ്ലാസ്‌റ്റേഴ്‌സ്

എഐഎഫ്എഫ് നടപടിക്കെതിരേ അപ്പീല്‍ നല്‍കി ബ്ലാസ്‌റ്റേഴ്‌സ്

എഐഎഫ്എഫിന്റെ അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒമ്പതാം സീസണില്‍ ബംഗളുരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിനു മുമ്പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടിക്കെതിരേ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എഐഎഫ്എഫിന്റെ അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

എഐഎഫ്എഫ് നടപടിക്കെതിരേ അപ്പീല്‍ നല്‍കി ബ്ലാസ്‌റ്റേഴ്‌സ്
ഇവാന്‍ വുകുമനോവിച്ചിന് വിലക്ക്; ബ്ലാസ്‌റ്റേഴ്‌സിന് നാലു കോടി പിഴ

സംഭവത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന്‍ വുകുമനോവിച്ചിനുമെതിരേ കടുത്ത നടപടിയാണ് ഫെഡറേഷന്‍ സ്വീകരിച്ചിരുന്നത്. വുകുമനോവിച്ചിനു അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്നു വിലക്കും ഏര്‍പ്പെടുത്തിയ എഐഎഫ്എഫ് കേരളാ ബ്ലാസ്റ്റേഴ്സിനു നാലു കോടി രൂപ പിഴ വിധിക്കുകയും ചെയ്തു.

കൂടാതെ സംഭവത്തില്‍ പരസ്യമായി മാപ്പു പറയാനും അല്ലാത്ത പക്ഷം രണ്ടു കോടി രൂപ കൂടി അധികമായി പിഴ ഈടാക്കണമെന്നും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്ലബും കോച്ചും മാപ്പു പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിക്കെതിരേ അപ്പീല്‍ നല്‍കിയിരിക്കുന്നത്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ 9.1.2 വകുപ്പ് പ്രകാരമാണ് ബ്ലാസ്റ്റേഴ്സിനും വുകുമനോവിച്ചിനുമെതിരേ നടപടി സ്വീകരിച്ചത്.

എഐഎഫ്എഫ് നടപടിക്കെതിരേ അപ്പീല്‍ നല്‍കി ബ്ലാസ്‌റ്റേഴ്‌സ്
ഒടുവില്‍ കുറ്റസമ്മതം നടത്തി; മാപ്പ് പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സും വുകുമനോവിച്ചും

ഇക്കഴിഞ്ഞ ഐ.എസ്.എല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ബംഗളുരു എഫ്.സിക്കെതിരേ മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ പിന്‍വലിച്ചതിനാണ് നടപടി. അന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ ബംഗളുരു എഫ്.സി. ഗോള്‍ നേടിയതിനു പിന്നാലെയാണ് ഗോളില്‍ പ്രതിഷേധിച്ച് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.

ബംഗളുരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മതില്‍കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി ബംഗളുരു നായകന്‍ സുനില്‍ ഛേത്രി കിക്കെടുക്കുകയായിരുന്നു. എന്നാല്‍ ഛേത്രി നേടിയ ഗോള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചു തര്‍ക്കിച്ച ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ വാദം റഫറി ചെവിക്കൊള്ളാതെ വന്നതോടെയാണ് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.

പിന്നീട് മാച്ച് റഫറിയടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും വീണ്ടും കളത്തിലിറങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയാറായില്ല. ഈ സംഭവത്തിലാണ് എഐഎഫ്എഫ് അച്ചടക്ക നടപടി സ്വീകരിച്ചത്. ബംഗളുരു നേടിയ ഗോള്‍ നിയമവിരുദ്ധമാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് വാദിച്ചെങ്കിലും എഐഎഫ്എഫ് അത് തള്ളിക്കളയുകയായിരുന്നു.

logo
The Fourth
www.thefourthnews.in