ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഹ്‌ളാദ വാര്‍ത്ത; സൂപ്പര്‍ കപ്പ് കേരളത്തില്‍ അരങ്ങേറും

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഹ്‌ളാദ വാര്‍ത്ത; സൂപ്പര്‍ കപ്പ് കേരളത്തില്‍ അരങ്ങേറും

സൂപ്പര്‍ കപ്പ് ജയിക്കുന്ന ടീം 2021-22 ഹീറോ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുമായി 2023-24 എ.എഫ്.സി. കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കാനായി മത്സരിക്കും.
Updated on
1 min read

മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്‌ളാദ വാര്‍ത്തയുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2023 എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഏപ്രില്‍ എട്ടു മുതല്‍ 25 വരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഏതെങ്കിലും രണ്ടു വേദികളിലായി നടക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. സൂപ്പര്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരുമാണ് സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്. ശേഷിക്കുന്ന നാലു സ്ഥാനങ്ങള്‍ക്കായി ഐ ലീഗിലെ രണ്ടു മുതല്‍ 10-ാം സ്ഥാനത്ത് വരെയുള്ള ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും.

സൂപ്പര്‍ കപ്പ് ജയിക്കുന്ന ടീം 2021-22 ഹീറോ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുമായി 2023-24 എ.എഫ്.സി. കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കാനായി മത്സരിക്കും. ഗോകുലം കേരളയാണ് 2023 സൂപ്പര്‍ കപ്പ് ജേതാകകളാകുന്നതെങ്കില്‍ അവര്‍ എ.എഫ്.സി. കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടും.

logo
The Fourth
www.thefourthnews.in