വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ശാരീരിക ഉപദ്രവം; എഐഎഫ്എഫ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഖാഡ് എഫ്‌സി

വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ശാരീരിക ഉപദ്രവം; എഐഎഫ്എഫ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഖാഡ് എഫ്‌സി

ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിന്റെ രണ്ടാം സീസണിൽ പങ്കടുക്കാനെത്തിയതായിരുന്നു ഖാഡ് എഫ്‌സി താരങ്ങൾ
Updated on
1 min read

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഖാഡ് എഫ്‌സി വനിതാ താരങ്ങൾ. എഐഎഫ്എഫ് മത്സര കമ്മിറ്റി ഉപാധ്യക്ഷൻ ദീപക് ശർമയ്‌ക്കെതിരെയാണ് ഹിമാചൽ ആസ്ഥാനമായുള്ള വനിതാ ഫുട്ബോൾ ക്ലബ്, ഖാഡ് എഫ്‌സിയിലെ രണ്ട് താരങ്ങൾ പരാതിയുമായി രംഗത്തെത്തിയത്.

ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് അത്താഴം കഴിഞ്ഞ് മടങ്ങിയ താരങ്ങളുടെ മുറിയിലേക്ക് മദ്യലഹരിയിലായിരുന്ന ദീപക് ശർമ അതിക്രമിച്ചുകടക്കുകയും താരങ്ങളെ അവരെ തല്ലുന്നത് ഉൾപ്പെടെയുള്ള ശാരീരിക ആക്രമണം നടത്തുകയുമായിരുന്നു. പിന്നാലെ, അതിക്രമം നേരിട്ട രണ്ട് താരങ്ങളും ഒപ്പം മൂന്ന് ദൃക്സാക്ഷികളും ചേർന്ന് എഐഎഫ്എഫ് മത്സര കമ്മിറ്റിയിൽ പരാതി നൽകി.

വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ശാരീരിക ഉപദ്രവം; എഐഎഫ്എഫ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഖാഡ് എഫ്‌സി
'പന്തുതട്ടാനുള്ള ആഗ്രഹം കുറയുന്നു'; വംശീയ അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടി വിനീഷ്യസ് ജൂനിയർ

ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിന്റെ രണ്ടാം സീസണിൽ പങ്കടുക്കാനെത്തിയതായിരുന്നു ഖാഡ് എഫ്‌സി താരങ്ങൾ. എഐഎഫ്എഫ് പദവിക്ക് പുറമെ ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയാണ് ദീപക് ശർമ. ഇയാൾ മിക്കപ്പോഴും മദ്യലഹരിയിലാണെന്നും ലീഗിന് മുമ്പ് ടീം അംഗങ്ങൾ ഹിമാചലിൽനിന്ന് ഡൽഹിയിലേക്ക് പോകുമ്പോള്‍ താരങ്ങളുടെ മുന്നിൽവെച്ച്‌ മദ്യപിച്ചതായും മദ്യം കൈയില്‍ സൂക്ഷിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ, താരങ്ങളുടെ സുരക്ഷയെച്ചൊല്ലി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലും ജീവന് ഭീഷണിയുണ്ടെന്ന് താരങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനും പിന്നാലെയാണ് ഗോവ ഫുട്ബോൾ അസോസിയേഷൻ പരാതിയിൽ നടപടിയെടുക്കുന്നത്. തുടർന്ന് വനിതാ താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലെത്തി ഉദ്യോഗസ്ഥരെ കണ്ട് സംഭവത്തെപ്പറ്റി തിരക്കുകയും താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. ഗോവ ഫുട്ബോൾ അസോസിയേഷൻ ഉദ്യോഗസ്ഥർ പരാതി പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ശാരീരിക ഉപദ്രവം; എഐഎഫ്എഫ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഖാഡ് എഫ്‌സി
അവശേഷിക്കുന്നത് 10 മത്സരങ്ങള്‍ വീതം; പ്രീമിയർ ലീഗില്‍ 'ട്രിപ്പിള്‍' ട്രീറ്റ്

ശനിയാഴ്ച നടക്കാനിരിക്കുന്ന ഐഡബ്ല്യുഎൽ സീസൺ 2 സമാപന മത്സരങ്ങൾക്കായി അഞ്ച് ടീമുകളാണ് നിലവിൽ ഗോവയിലുള്ളത്. ഖാഡ് എഫ്‌സി ഇതുവരെയുള്ള മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു, സിറ്റി ബഹദൂർഗഡ് എഫ്‌സിക്കെതിരെയാണ് ഖാഡ് എഫ്‌സിയുടെ അവസാന മത്സരം.

logo
The Fourth
www.thefourthnews.in