'ബാഴ്‌സലോണ മെസിയുടെ ഹോം, തിരികെ എത്തിക്കാൻ ആവുന്നതെല്ലാം ചെയ്യും': ബാഴ്‌സ പ്രസിഡന്റ് ജോൺ ലപോർട്ട

'ബാഴ്‌സലോണ മെസിയുടെ ഹോം, തിരികെ എത്തിക്കാൻ ആവുന്നതെല്ലാം ചെയ്യും': ബാഴ്‌സ പ്രസിഡന്റ് ജോൺ ലപോർട്ട

സ്പാനിഷ് ബ്രോഡ്കാസ്റ്റര്‍ ടിവി3 യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പ്രതികരണം.
Updated on
1 min read

ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുമോ?. പിഎസ്ജിയുമായുള്ള താരത്തിന്റെ 'കല്ലുകടികള്‍' ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്. ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുടെ പ്രതികരണമാണ് ഇതില്‍ ഏറ്റവും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കും. ഇതിനിടെ മെസി സൗദി അറേബ്യന്‍ ക്ലബിലേക്ക് മാറിയേക്കുമെന്നും അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. ഇതിനിടെയാണ് ലപോര്‍ട്ടയുടെ പ്രതികരണം. സ്പാനിഷ് ബ്രോഡ്കാസ്റ്റര്‍ ടിവി3 യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പ്രതികരണം.

ലയണല്‍ മെസിയുടെ ഹോം ക്ലബാണ് ബാഴ്‌സ. നിലവില്‍ മെസി പിഎസ്ജിയുടെ താരമാണ്, അതിനാല്‍ സീസണ്‍ അവസാനിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കണം, അതിനുശേഷം നമുക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ ശാന്തമായി സംസാരിക്കാം, സൗദി അറേബ്യയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയുകയാണ്, ബാഴ്‌സ മെസിയുടെ ഹോം ക്ലബാണ്. ജോണ്‍ ലപോര്‍ട്ട ചൂണ്ടിക്കാട്ടുന്നു. അടുത്ത സീസണിലെ ടീമിനെക്കുറിച്ച് തങ്ങള്‍ ഇതിനകം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ളതിനേക്കാള്‍ കരുത്തുള്ള ഒരു ടീം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു.

'ബാഴ്‌സലോണ മെസിയുടെ ഹോം, തിരികെ എത്തിക്കാൻ ആവുന്നതെല്ലാം ചെയ്യും': ബാഴ്‌സ പ്രസിഡന്റ് ജോൺ ലപോർട്ട
'ആരുമായും കരാറിലെത്തിയിട്ടില്ല'; മെസി സൗദി ക്ലബിലേക്കെന്ന വാർത്ത നിഷേധിച്ച് പിതാവ്

ലാലീഗ കിരീട നേട്ടത്തിന് പിന്നാലെയാണ് ബാഴ്ലസലോണ ബാഴ്‌സലോണ പ്രസിഡന്റിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്സ ലാലീഗ സ്വന്തമാക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ചിരവൈരികളായ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്.

അതേസമയം, മെസി പിഎസ്ജി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി നിഷേധിച്ചിരുന്നു. ആരുമായും കരാറിലെത്തിയിട്ടില്ലെന്നും ഈ സീസണ്‍ അവസാനത്തോടെ മാത്രമേ അന്തിമ തീരുമാനമാകൂ എന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. മെസി സൗദി ക്ലബുമായി റെക്കോര്‍ഡ് തുകയ്ക്ക് കരാറിലെത്തിയെന്ന് ന്യൂസ് ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in