നായക സ്ഥാനത്തുനിന്ന് മഗ്വെയ്‌റിനെ മാറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

നായക സ്ഥാനത്തുനിന്ന് മഗ്വെയ്‌റിനെ മാറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ടീമിന്റെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞ മഗ്വെയ്ര്‍ ടീമിനായി ആത്മാര്‍ഥമായി തന്നെ കളിക്കുമെന്നും വ്യക്തമാക്കി
Updated on
1 min read

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇംഗ്ലണ്ട് താരം ഹാര മഗ്വെയ്‌റിനെ നീക്കി. മഗ്വെയ്ര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ക്കൂടി പങ്കുവച്ചത്. കോച്ച് എറിക് ടെന്‍ഹാഗ് താനുമായി സംസാരിച്ചുവെന്നും തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുന്നത് സംബന്ധിച്ച തീരുമാനം അദ്ദേഹം അറിയിച്ചെന്നും മഗ്വെയ്ര്‍ പറഞ്ഞു.

ടീമിന്റെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞ മഗ്വെയ്ര്‍ ടീമിനായി ആത്മാര്‍ഥമായി തന്നെ കളിക്കുമെന്നും വ്യക്തമാക്കി. യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യറാണ് മഗ്വെയ്‌റിനെ ക്യാപ്റ്റനാക്കിയത്.

പിന്നീട് ടെന്‍ഹാഗ് എത്തിയതോടെയാണ് മഗ്വെയ്‌റിന്റെ പിടി അയഞ്ഞത്. ടെന്‍ഹാഗിന്റെ ഇലവനില്‍ പലപ്പോഴും മഗ്വെയ്‌റിന് സ്ഥാനമുണ്ടായിരുന്നില്ല. ഇതോടെ താരവും കോച്ചും തമ്മില്‍ അകല്‍ച്ചയിലാണെന്നു ഗോസിപ്പ് ഉയരുകയും ചെയ്തിരുന്നു. പിന്നാലെ മഗ്വെയ്‌റിനെ വില്‍ക്കാന്‍ ടെന്‍ഹാഗ് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണിപ്പോള്‍ താരത്തെ നായകസ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in