മെസിയുടെ പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞു; മയാമിയെ അട്ടിമറിച്ച് അറ്റ്‌ലാന്റ

മെസിയുടെ പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞു; മയാമിയെ അട്ടിമറിച്ച് അറ്റ്‌ലാന്റ

സ്വന്തം തട്ടകമായ ചേസ് സ്‌റ്റേഡിയത്തില്‍ ആദ്യം ലീഡ് നേടിയ ശേഷം രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മയാമി തോറ്റത്.
Updated on
1 min read

ലോക ഫുട്‌ബോളിന്റെ ഇതിഹാസ താരം ലയണല്‍ മെസിയുടെ ആദ്യ എംഎല്‍എസ് പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിന്റെ പോസ്റ്റ് സീസണ്‍ പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ ഇന്ന് അറ്റ്‌ലാന്റയോട് തോറ്റ് മെസിയുടെ ഇന്റര്‍ മയാമി പുറത്തായി. സ്വന്തം തട്ടകമായ ചേസ് സ്‌റ്റേഡിയത്തില്‍ ആദ്യം ലീഡ് നേടിയ ശേഷം രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മയാമി തോറ്റത്.

മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ബാര്‍തോസ് സ്ലിസ് നേടിയ ഗോളാണ് അറ്റ്‌ലാന്റയ്ക്ക് നിര്‍ണായകമായത്. ഇരട്ടഗോളുകളുമായി തിളങ്ങിയ ജമാല്‍ തിയറെയും അവരുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. എംഎല്‍എസിന്റെ ഈ സീസണില്‍ 74 എന്ന റെക്കോഡ് പോയിന്റ് നേടി കിരീടം ചൂടിയ ഇന്റര്‍ മയാമി അനായാസം പ്ലേ ഓഫില്‍ കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ അറ്റ്‌ലാന്റയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മെസിപ്പടയ്ക്ക് തലകുനിക്കേണ്ടി വന്നു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മത്യാസ് റോഹാസിന്റെ ഗോളില്‍ മയാമിയാണ് ആദ്യം ലീഡ് നേടിയത്.

എന്നാല്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ തിയാനെ നേടിയ രണ്ടു ഗോളുകള്‍ അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു. 19, 21 മിനിറ്റുകളിലാണ് തിയാറെ മയാമിയുടെ വലകുലുക്കിയത്. പിന്നീട് രണ്ടാം പുകതിയില്‍ 65-ാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ മയാമി ഒപ്പമെത്തിയെങ്കിലും 76ാം മിനിറ്റില്‍ സ്ലിസ് നേടിയ ഗോള്‍ അറ്റലാന്റയ്ക്ക് ജയമൊരുക്കി.

logo
The Fourth
www.thefourthnews.in