ചരിത്രമെഴുതി നുഹൈല; ഫിഫ ലോകകപ്പില്‍ ഹിജാബ് ധരിച്ചിറങ്ങുന്ന ആദ്യ താരം

ചരിത്രമെഴുതി നുഹൈല; ഫിഫ ലോകകപ്പില്‍ ഹിജാബ് ധരിച്ചിറങ്ങുന്ന ആദ്യ താരം

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിലെ ആദ്യ ജയവും മൊറോക്കോ സ്വന്തമാക്കി
Updated on
1 min read

ഫിഫ വനിതാ ലോകകപ്പില്‍ ഹിജാബ് ധരിച്ചിറങ്ങുന്ന ആദ്യ കളിക്കാരിയായി മൊറോക്കോ താരം നുഹൈല ബെന്‍സിന. ദക്ഷിണകൊറിയയ്‌ക്കെതിരായ പോരാട്ടത്തില്‍ കളത്തിലിറങ്ങിയ നുഹൈല ഇന്ന് ചരിത്രത്തിലേക്കാണ് പന്തുതട്ടിയത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ദക്ഷിണ കൊറിയയെ അട്ടിമറിച്ച് മൊറോക്കോ വനിതാ ലോകകപ്പിലെ ആദ്യ ജയംസ്വന്തമാക്കി.

ചരിത്രമെഴുതി നുഹൈല; ഫിഫ ലോകകപ്പില്‍ ഹിജാബ് ധരിച്ചിറങ്ങുന്ന ആദ്യ താരം
വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡും നോര്‍വെയും നോക്കൗട്ടില്‍, ന്യൂസിലന്‍ഡ് പുറത്ത്

പ്രതിരോധ താരമായ നുഹൈല ജര്‍മനിക്കെതിരായ ആദ്യ മത്സരത്തില്‍ പകരക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നെങ്കിലും കളത്തിലിറങ്ങിയിരുന്നില്ല. ആ മത്സരത്തില്‍ മൊറോക്കോ 6-0 ന് ദയനീയമായ പരാജയപ്പെടുകയും ചെയ്തു. മത ചിഹ്നങ്ങള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗക്കുന്നത് നേരത്തേ ഫിഫ വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഇതോടെയാണ് ഹിജാബ് ധരിച്ച് കളത്തിലിറങ്ങാന്‍ വനിതാ താരങ്ങള്‍ക്ക് അവസരമൊരുങ്ങിയത്. എന്നാല്‍ ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്.

മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ ഇബ്തിസാം റൈദിയാണ് മൊറോക്കോയെ ലീഡിലെത്തിച്ചത്. പിന്നീട് പന്ത് കൈവശം വച്ചത് കൂടുതലും ദക്ഷിണകൊറിയ ആയിരുന്നെങ്കിലും അവര്‍ക്ക് ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണകൊറിയയോട് ജയിച്ചതോടെ മൊറോക്കോ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളും സജീവമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ കൊളംബിയയാണ് എതിരാളികള്‍. കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതോടെ കൊറിയ ലോകകപ്പില്‍ നിന്ന് പുറത്തായി.

ദക്ഷിണകൊറിയയോട് ജയിച്ചതോടെ മൊറോക്കോ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളും സജീവമാക്കിയിട്ടുണ്ട്

ഇന്ന് നടന്ന് മറ്റൊരു മത്സരത്തില്‍ കൊളംബിയ ജര്‍മനിയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയയുടെ ജയം. ആദ്യപകുതിയില്‍ ജര്‍മനി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ലിന്‍ഡ കൈസെഡോ ആണ് 52ാം മിനിറ്റില്‍ കൊളംബിയയ്ക്കായി അക്കൗണ്ട് തുറന്നത്. 89ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി ഗോളിലൂടെ അലക്‌സാന്ദ്ര പോപ്പ് ജര്‍മനിയ്ക്കായി സമനില പിടിച്ചു. മത്സരം അവസാനിക്കാനിരിക്കെ അധിക സമയത്തിന്റെ ഏഴാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധത്തിന് മുകളിലൂടെ കുതിച്ചെത്തിയ മാനുവേല വനേഗാസ് കൊളംബിയയുടെ വിജയ ഗോളും വലയ്ക്കുള്ളിലെത്തിച്ചു. നിലവില്‍ കൊളംബിയ ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്.

logo
The Fourth
www.thefourthnews.in